in

ദി പ്രിൻസ് എന്ന സിനിമയിലെ മോഹൻലാലിന്റെ നായിക പ്രേമയെ ഓർമ്മയില്ലെ, വിവാഹ മോചിതയായ താരത്തിന്റെ ഇപ്പോഴത്തെ യഥാർത്ഥ ജീവിതം ഇങ്ങനെ..!

തമിഴ് സംവിധായകന്‍ സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന് ഒപ്പം മലയാള സിനിമയില്‍ പ്രവേശനത്തിന് അവസരം ലഭിച്ച ചുരുക്കം നടിമാരില്‍ ഒരാളാണ് പ്രേമ. മോഹന്‍ലാല്‍ നായകനായി 1995 ല്‍ ഇറങ്ങിയ ദി പ്രിന്‍സ് മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ വ്യത്യസ്തമായ ഒരു പരീക്ഷണ ചിത്രമായിരുന്നു.

മലയാള സിനിമയില്‍ അധോലോകത്തിന്റെ പിന്നാമ്പുറങ്ങളെ അവതരിപ്പിച്ച ചിത്രം പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ല എന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡബ്ബിങില്‍ പോരായ്മകള്‍ വന്നിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമ പ്രേമയ്ക്ക് നല്‍കിയത് ഒരു മികച്ച തുടക്കമായിരുന്നു. താര രാജാവ് മോഹന്‍ലാലിന് ഒപ്പമുള്ള മുഴു നീള കഥാപാത്രം എന്നതും, നിഷ്‌കളങ്കമായ മുഖവും പ്രേമയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കി.

ഒരു കന്നഡ താരത്തിന് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമായിരുന്നു അത്. തുടര്‍ന്ന് നിരവധി മലയാള സിനിമകളുടെ ഭാഗമായി താരം. ജയറാം ചിത്രമായ ദൈവത്തിന്റെ മകന്‍ എന്ന സിനിമയും പ്രേമയ്ക്ക് നിരവധി മലയാളി ആരാധകരെ സൃഷ്ടിച്ചു. കര്‍ണ്ണാടകയിലെ കുടക് സ്വദേശിനിയാണു പ്രേമ. തെന്നിന്ത്യയില്‍ വിവിധ ഭാഷകളില്‍ അഭിനയ മികവ് തെളിയിച്ച താരം, അന്നത്തെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം തന്റെ കഴിവ് തെളിയിച്ചു.

75ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രേമയെ തേടി ഒടുവില്‍ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡും എത്തി. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. 2006ല്‍ ബിസിനസുകാരനായ ജീവന്‍ അപ്പാച്ചു പ്രേമയുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. എന്നാല്‍ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ദമ്പതികള്‍ക്ക് വിലങ്ങുതടിയായി. പത്ത് വര്‍ഷത്തെ കുടുംബ ജീവിതം ഇരുവരും പിന്നീട് ഉപേക്ഷിക്കുകയാിരന്നു.

സോഫ്റ്റുവെയര്‍ വ്യവസായിയും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവുമായി തെലുങ്ക്, കന്നഡ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായിരുന്ന പ്രേമ വിവാഹിതയാകുന്നത്. ഇരുവരുടെയും വിവാഹ മോചന വാര്‍ത്തകള്‍ അക്കാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അര്‍ബുദ ബാധിതയാണ് എന്ന തരത്തിലുള്ള വ്യാജ പ്രചാരങ്ങളും താരത്തിന്റെ പേരില്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രേമയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. അതേ സമയം 41 കാരിയായ പ്രേമ വീണ്ടും വിവാഹത്തിലേക്ക് പോകുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. വാര്‍ത്ത വ്യാജമാണെന്ന് നടി തന്നെ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ വാര്‍ത്തയില്‍ സത്യമില്ല എന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് പ്രേമ പറഞ്ഞതായി ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സവ്യസാചി എന്ന കന്നഡ സിനിമയിലൂടെയാണ് പ്രേമ അഭിനയരംഗത്ത് എത്തുന്നത്. ധര്‍മ്മ ചക്ര എന്ന ചിത്രം താരത്തിന് തെലുങ്കിലേക്ക് പ്രവേനശം ഒരുക്കി. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയിരുന്നു.

Written by admin

ഒരുപാട് താളപ്പിഴകൾ സംഭവിച്ചു എന്റെ വ്യക്തി ജീവിതത്തെയും അത് ബാധിച്ചു; ഭാര്യ ദർശനയുമായി പിരിഞ്ഞതിനെ കുറിച്ച് വിജയ് യേശുദാസ് തുറന്ന് പറയുന്നു

വലുപ്പം തോന്നിക്കാൻ വേണ്ടി ആ വേഷം ധരിച്ചാണ് അന്ന് ഓഡിഷന് പോയത്.. എന്നാൽ പണി പാളി… വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം വെളിപ്പെടുത്തി നടി മുക്ത