തെന്നിന്ത്യന്‍ സിനിമയില്‍, പ്രത്യേകമിച്ച് മലയാളം തമിഴ് ഇന്‍ഡസ്ട്രികളില്‍ മിനിസ്‌ക്രീനീലും ബിഗ്സ്‌ക്രീനിലും തിളങ്ങിയ താരമാണ് നടി വിനയപ്രസാദ്. നായികയായും സഹനടിയായും അമ്മ വേഷങ്ങളിലുമൊക്കെ തിളങ്ങി വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി.
പലപ്പോഴും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സീരിയലിന് മുഖം കൊടുക്കാറില്ല. ഇത്തരക്കാര്‍ പലപ്പോഴും സിനിമ ഫീല്‍ഡില്‍ നിന്നും ഔട്ട് ആകുമ്പോഴാണ് മിനി സ്‌ക്രീനില്‍ ഭാഗ്യ പരീക്ഷിക്കുക. എന്നാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തുതന്നെയായിരുന്നു വിനയ പ്രസാദിന്റെ മിനി സ്‌ക്രീന്‍ പ്രവേശനവും സ്ത്രീ എന്ന ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത ജനപ്രിയ പരമ്പരയില്‍ വിനയ അഭിനയിച്ച വേഷം കുടുംബ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഏറെ ശ്രദ്ധേയമായിരുന്നു.
33 വര്‍ഷത്തെ അഭിനയ ജീവിതത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കകുയാണ് വിനയ പ്രസാദ്. തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം തിരശ്ശീല പങ്കിടാന്‍ അവസരം ലഭിച്ച വളരെ ചുരുക്കം താരങ്ങളില്‍ ഒരാളാണ് വിനയ.
വിനയ പ്രസാദ് ഒരു മലയാളി നടി ആണെന്നാണ് ഭൂരിഭാഗം ആരാധകരും കരുതിയിരിക്കുന്നത്. താരം തമിഴ് സ്വദേശി ആണെന്ന് വിശ്വസിച്ചിരുന്നവരും കുറവല്ല. തെന്നിന്ത്യന്‍ സിനിമകളോട് ഇഴുകി ചേരാനുള്ള വിനയയുടെ കഴിവാണ് പലരെയും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിനിയാണ് വിനയ പ്രസാദ്.
അവിടുത്തെ ഒരു പ്രമുഖ ബ്രാഹ്‌മണ കുലത്തിലാണ് നടി ജനിച്ചതും വളര്‍ന്നതും. 1988 ഒരു കന്നട ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു കൊണ്ടാണ് വിനയ പ്രസാദ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് കന്നടയിലും മലയാളത്തിലുമായി 60 ലധികം ചിത്രങ്ങളില്‍ വിനയ അഭിനയിച്ചുണ്ട്.
1993 ല്‍ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. നായിക വേഷത്തില്‍ പ്രധാനമായും അഭിനയിച്ചുട്ടുള്ളത് കന്നട ചിത്രങ്ങളിലാണ്. ഇപ്പോള്‍ പ്രധാനമായും സഹ നടീ വേഷങ്ങളിലാണ് വിനയ അഭിനയിക്കുന്നത്.
മലയാളത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ വേഷം മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന ഒന്നാണ്. ഏഷ്യാനെറ്റ് ചാനല്‍ 1997 മുതല്‍ 2000 വരെ പ്രക്ഷേപണം ചെയ്ത മലയാള ടെലിവിഷന്‍ പരമ്പരയായ സ്ത്രീയില്‍ വിനയ അഭിനയിച്ച വേഷം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായി. അതിനു ശേഷം തുടര്‍ന്ന പുതിയ ‘സ്ത്രീ’യില്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് പോലീസ് വേഷം ചെയ്ത വിനയ പ്രസാദ് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി.
സിനിമയില്‍ കത്തി നില്‍ക്കവെയാണ് വിനയയുടെ വിവാഹം. 2002 ല്‍ ടെലിവിഷന്‍ സംവിധായകനായ ജ്യോതിപ്രകാഷിനെ താരം വിവാഹം കഴിച്ചു. ജ്യോതിപ്രകാഷിന്റെ രണ്ടാം വിവാഹമായിരുന്നു അത്. മുന്‍ ബന്ധത്തില്‍ അദ്ദേഹത്തിന് ഒരു മകന്‍ ഉണ്ടായിരുന്നു. പിന്നീട് ഇരുവര്‍ക്കും ഒരു മകള്‍ പിറന്നു. പ്രതമ പ്രസാദ് എന്ന താര പുത്രിയുടെ സിനിമാ പ്രവേശനം ഉടനെ ഉണ്ടാകുമെന്നാണ് സൂചനകള്‍.