in ,

വീണ്ടും ബിക്കിനിയിൽ ഞെട്ടിച്ചു സാമന്ത, ഇതുകൊണ്ടൊക്കെ ആയിരിക്കും ഭർത്താവ് ഉപേക്ഷിച്ചത് എന്ന് കമെന്റുകൾ…

കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യൽമീഡിയയിലും വാർത്താ മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടിട്ടുള്ള പേരാണ് സാമന്തയുടെ. നാഗചൈതന്യയുമായുള്ള താരത്തിന്റെ വിവാഹമോചന വാർത്ത വളരെയധികം ആഘോഷപൂർവ്വം ആണ് ഓരോ മാധ്യമവും കൊണ്ടാടിയത്.

ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് സാമന്ത. ഫാമിലി മാൻ രണ്ടിലെ പ്രകടനത്തിന് ശേഷമാണ് സാമന്തയെ ബോളിവുഡ് ശ്രദ്ധിച്ചുതുടങ്ങിയത്. നിരവധി അവസരങ്ങൾ സാമന്തയ്ക്ക് ബോളിവുഡിൽ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ സിനിമയായി എത്തിയിട്ടില്ല.

അടുത്തിടെ തപ്സി തന്റെ പ്രൊഡക്ഷൻ ഹൗസ് ആയ ഔട്ട് സൈഡ് ഫിലിംസ് ബാനറിൽ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിനുമുൻപ് തപ്സിയുടെ നിർമ്മാണത്തിൽ സ്ത്രീകേന്ദ്രീകൃതമായ ത്രില്ലറായി സഞ്ചരിക്കുന്ന ഒരു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാമന്ത എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എങ്കിലും പിന്നീട് അതിനെപറ്റിയുള്ള വാർത്തകൾ ഒന്നും പുറത്തുവന്നില്ല. അതിനുശേഷം പ്രഖ്യാപിച്ച രണ്ടു ചിത്രങ്ങളിലും താരത്തിന്റെ പേര് ഉണ്ടായിരുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. എന്നാൽ കഥ തൃപ്തി വരാത്തതു കൊണ്ടാണ് സാമന്ത ബോളിവുഡ് ചിത്രങ്ങൾ ഒന്നും ചെയ്യാത്തത് എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ഹിന്ദി സിനിമകളിൽ ആവശ്യമായിട്ടുള്ള ബിക്കിനി സീൻസിലും ചുംബനരംഗങ്ങളിൽ എത്താൻ പോലും താൻ തയ്യാറാണെന്നും താരം മുൻപ് വ്യക്തമാക്കിയിരുന്നു. താര കുടുംബങ്ങൾ അടക്കിവാഴുന്ന സിനിമാലോകത്തേക്ക് കുടുംബപാരമ്പര്യം ഇല്ലാതെ കടന്നുവരികയും സ്വന്തമായ ഒരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് സാമന്ത. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

അടിപൊളി ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് താരം. തൻറെ ജീവിതത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളും എല്ലാം സാമന്ത ആരാധകരെ അറിയിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറ്റവും രസകരമായി ഇടപെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് സാമന്ത. എന്നാൽ സോഷ്യൽ മീഡിയ എല്ലായിപ്പോഴും നല്ല രീതിയിലല്ല താരത്തോട് പെരുമാറുന്നത്. പലപ്പോഴും മോശം പ്രതികരണങ്ങളും താരത്തിന് നേരെ ഉണ്ടാകാറുണ്ട്. സോഷ്യൽമീഡിയയുടെ സദാചാര ആക്രമണം നേരിടാത്തവരായി ആരുംതന്നെ ഇല്ല എന്നതും സത്യാവസ്ഥയാണ്. എന്നാൽ ഇത്തരക്കാരെ നിലനിർത്താനും അർഹിക്കുന്ന മറുപടി നൽകുവാനും സാമന്ത ഉൾപ്പെടുന്ന താരങ്ങൾ പഠിച്ചു കഴിഞ്ഞു. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിനുശേഷം താരത്തിന്റെ ചിത്രത്തിനു താഴെ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് മോശമായ രീതിയിലുള്ള കമൻറുകൾ തന്നെയാണ്.

ഇപ്പോൾ ഏറ്റവുമൊടുവിലായി താരം പങ്കുവെച്ചിരിക്കുന്ന ബിക്കിനി ചിത്രത്തിനും അത്തരത്തിലുള്ള കമൻറുകൾ വരുന്നുണ്ട്. വെറുതെയല്ല നാഗചൈതന്യ ഇട്ടേച്ചു പോയത് എന്നാണ് ഒരാൾ കമൻറ് ആയി കുറിച്ചിരിക്കുന്നത്. ഇതിനു മുൻപും ഇത്തരത്തിൽ സദാചാര കമൻറുകൾ നടത്തിയവർക്കെതിരെ ലൈവ് വീഡിയോയിലെത്തി നടുവിരൽ ഉയർത്തി കാണിക്കുവാൻ പോലും സാമന്ത മടിച്ചിട്ടില്ല. ആ സംഭവം നടന്നത് നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് മുമ്പായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉള്ള കമൻറുകൾക്ക് ഒരിക്കലും താരത്തെ തളർത്താൻ സാധിക്കില്ല എന്നത് എടുത്തു പറയേണ്ട ഘടകം ആണ്.

Written by Editor 1

ആദ്യ ഭര്‍ത്താവ് അപ്രതീക്ഷിതമായി വിട്ട് പിരിഞ്ഞു, തുടര്‍ന്ന് സംവിധായകനെ വിവാഹം കഴിച്ചു, ഇപ്പോള്‍ കൂട്ട് സ്വന്തം മകളും രണ്ടാം ഭര്‍ത്താവിന്റെ മകനും: നടി വിനയ പ്രസാദിന്റെ ജീവിത കഥ

എന്റെ നിറത്തിന് എന്താണ് കുഴപ്പം: കൃഷ്ണന്റെ നിറവും കറുപ്പല്ലേ, ബോഡി ഷെയ്മിങ്ങില്‍ ചോദ്യമെറിഞ്ഞ് പ്രിയാമണി…