സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന കാസ്റ്റിംഗ് കൗച്നെപ്പറ്റി ഇതിനോടകം പല താരങ്ങളും വ്യക്തമാക്കിയ കാര്യമാണ്. പലരുടെയും വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആരാധകരുള്ള താരങ്ങൾക്ക് അടുത്ത സുഹൃത്തുക്കളിൽ നിന്നുപോലും മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത് അൽപ്പം ഞെട്ടലോടെ തന്നെയാണ് ആരാധകലോകം കേട്ടിരുന്നത്. എന്നിരുന്നാൽ പോലും താരങ്ങളുടെ പ്രതികരണ ശേഷിയെ അംഗീകരിച്ചുകൊണ്ടും വലിയ ഒരു വിഭാഗം രംഗത്തെത്തുകയും ഉണ്ടായിട്ടുണ്ട്.
മുഖ്യധാരാ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആളുകൾക്കാണ് ഇത്തരത്തിൽ ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നത് എന്നത് അല്പം അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്. എന്നിരുന്നാൽ പോലും സിനിമയിലായാലും വ്യക്തിജീവിതത്തിൽ ആയാലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന ആഹ്വാനവും ഒരു വിഭാഗം ആളുകൾ ഉയർത്തുന്നുണ്ട്.ഇപ്പോൾ അത്തരമൊരു പ്രസ്താവന ആണ് സിനിമ ലോകത്തെ ചർച്ചാ വിഷയം.
തൻറെ കരിയറിനെ തുടക്കത്തിൽ കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെപ്പറ്റി ആണ് ഇപ്പോൾ ഇഷ കോപികർ പറഞ്ഞിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു നടൻ തന്നെ ഒറ്റയ്ക്ക് കാണാൻ വിളിച്ചിരുന്നു എന്ന് താരം പറയുന്നു.
ഈ സംഭവത്തിനു ശേഷം താൻ ആകെ തകർന്നുപോയി എന്നാണ് താരം പറയുന്നത്.ഇഷയുടെ വാക്കുകൾ ഇങ്ങനെ… 2000 കളുടെ മധ്യത്തിലാണ് വ്യവസായത്തിലെ അറിയപ്പെടുന്ന ഒരു നിർമ്മാതാവ് എന്നെ വിളിച്ചത്. ഈ മീറ്റിംഗിൽ അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങൾ നായകന്റെ ഗുഡ് ലിസ്റ്റിൽ ഉണ്ടെന്ന്. അവർ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയില്ലായിരുന്നു.
അതുകൊണ്ടുതന്നെ ഞാൻ ഹീറോയെ വിളിച്ചു.അയാൾ എന്നോട് ഒറ്റയ്ക്ക് വന്ന് കാണാൻ ആവശ്യപ്പെട്ടു.സ്റ്റാഫ് ഇല്ലാതെ എന്നോട് ഒറ്റയ്ക്ക് ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു.അപ്പോൾ തന്നെ നിർമ്മാതാവിനെ വിളിച്ചു ഞാൻ ഇവിടെ ഉള്ളത് എന്റെ കഴിവ് കൊണ്ട് ആണെന്ന് പറഞ്ഞു.
അങ്ങനെ എനിക്ക് ഇതിൽ നിന്നും ഒരു പണി കിട്ടുന്നുണ്ടെങ്കിൽ മതിയെന്നും. അതിനുശേഷം എന്നെ ആ സിനിമയിൽ നിന്ന് പുറത്താക്കി. 1998 ഏക് താ ദിൽ ഏക് തി ധഡകൻ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതിനുശേഷം ഫിസ,പ്യാർ ഇഷ്‌ക് ഔർ മോഹബത്ത്,കമ്പനി,കാൻറെ, പിൻജർ, ദിൽ കാ റീഷ്ത തുടങ്ങിയ ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്തു.
1998 ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാതൽ കവിതയിലൂടെ തമിഴിലും താരം തൻറെ അരങ്ങേറ്റം കുറിച്ചു. തമിഴിൽ വിജയുടെ നായികയായി എത്തിയ നെഞ്ചിനിലെ വൻ ഹിറ്റായിരുന്നു. അരവിന്ദ് സ്വാമിയ്ക്ക് ഒപ്പമുള്ള എൻ ശ്വാസകാറ്റേ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴ്, ഹിന്ദി വെബ്സീരീസ് ആയ ദഹനത്തിൽ ആണ് താരം ഒടുവിൽ അഭിനയിച്ചത്. ബിഗ്രേഡ് ചിത്രങ്ങളുടെ ഭാഗമായ നിരവധി താരങ്ങൾ തെന്നിന്ത്യൻ സിനിമയിലുണ്ട്. ഹസീന സ്മാർട്ട്, സെക്സി ഡേഞ്ചറസ് എന്ന ചിത്രത്തിലൂടെയാണ് ഇഷ കോപികർ ബിഗ്രേഡ് ചിത്രങ്ങളുടെ ഭാഗമായി മാറിയത്.