ചലച്ചിത്ര അഭിനേത്രി, പിന്നണിഗായിക, മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് ആൻഡ്രിയ ജെർമിയ. 1985 തമിഴ്നാട്ടിൽ ജനിച്ച താരം എട്ടു വയസ്സ് മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ച് പത്താം വയസ്സിൽ മ്യൂസിക്കൽ ഗ്രൂപ്പിൽ അംഗം ആയി.
കോളേജ് പഠനകാലത്ത് തന്നെ നാടകങ്ങളിലേക്ക് തിരിഞ്ഞ താരം ഗിരീഷ് കർണാട്ന്റെ നാഗംദള എന്ന നാടകത്തിലൂടെയാണ് നാടക രംഗത്തേക്ക് കടന്നുവരുന്നത്. ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിൻറെ തന്നെ പച്ചകിളി മുത്തുചരം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ്, ജീ വി പ്രകാശ് കുമാർ തുടങ്ങി നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. ഇവയിൽ ചിലതിന് ഫിലിംഫെയർ അവാർഡ്, വിജയ് അവാർഡ് നോമിനേഷൻ ലഭിച്ചു.
നിരവധി മ്യൂസിക് ആൽബം ഗാനങ്ങളും 250ലധികം സ്വന്തം സിനിമാഗാനങ്ങളും ആലപിച്ച താരം സമൂഹമാധ്യമങ്ങളിലും സിനിമ രംഗത്തും സജീവ സാന്നിധ്യമാണ്. തരമണി എന്ന സിനിമയുടെ പ്രമോഷന് ആയി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്ത പാടുകയും ചെയ്ത ഗാനമാണ് സോളോ തരമണി.
മങ്കാത്ത, ഒരു കൽ ഒരു കണ്ണാടി, ശകുനി, അന്നയും റസൂലും,തടക്ക, ലണ്ടൻ ബ്രിഡ്ജ്, അംബാല, വിശ്വരൂപം, ഇത് നമ്മ ആള് എന്നിവ താരം അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ ആണ്. വിശ്വരൂപം ടു, വടചെന്നൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ആൻഡ്രിയ സിനിമ മേഖലയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.
വിഷാദരോഗത്തെ തുടർന്ന് ആണ് താൻ സിനിമയിൽ നിന്നും ഇടവേള എടുത്തതെന്നും വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയ ബന്ധവും അതിൽ നിന്നും നേരിട്ട പീഡനങ്ങളും ആണ് തന്നെ വിഷാദരോഗി ആക്കിയത് എന്ന് താരം കഴിഞ്ഞ ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു.
ഞാൻ വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നും അതിൽ നിന്നും മുക്തിനേടാൻ ആയുർവേദ ചികിത്സ ആശ്രയിച്ചിരുന്നു എന്നും ആൻഡ്രിയ പറയുകയുണ്ടായി.താൻ പ്രണയത്തിലായിരുന്ന വിവാഹിതനായ ഒരു വ്യക്തി തന്നെ മാനസികമായും ശാരീരികമായും ഏറെ പീ ഡി പ്പിച്ചുവെന്നും ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു എന്നുമാണ് ആൻഡ്രിയ പറഞ്ഞത്.
ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിച്ച താരം രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിത ആയി മാറുന്നത്. ധനുഷ് നായകനായി എത്തിയ വടചെന്നൈ എന്ന ചിത്രത്തിൽ കിടപ്പറ രംഗത്തിൽ അഭിനയിച്ചതിൽ താനിപ്പോൾ ദുഃഖിക്കുന്നു തുറന്നു പറഞ്ഞിരിക്കുന്ന താരത്തിൻറെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നയിൽ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സംവിധായകനും നടനുമായ അമീർ ആണ് ചിത്രത്തിൽ ആൻഡ്രിയയുടെ ഭർത്താവായി വേഷം കൈകാര്യം ചെയ്തത്. ഇരുവരും ഇഴുകിച്ചേർന്നുള്ള നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിന് ശേഷം പിന്നീട് തന്നെ തേടി വന്നത് എല്ലാം ഇത്തരത്തിലുള്ള വേഷങ്ങൾ മാത്രമാണെന്ന് താരം പറയുന്നു.
ഇഴകി ചേർന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നതെന്നും അത്തരം കഥാപാത്രങ്ങൾ ചെയ്തു മടുത്തു എന്നും ഇനിയും അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ ഇല്ലെന്നും താരം വ്യക്തമാക്കുന്നു. ചിത്രത്തിലെ കഥാപാത്രം മികച്ചതെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും ആൻഡ്രിയ പറയുന്നുണ്ട്.