in

8 വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം, മോഹന്‍ലാല്‍ ദിലീപ് ചത്രത്തിലെ നായിക കഥാപാത്രം”, അഭിനയലോകത്ത് കത്തി നില്‍ക്കുമ്പോള്‍ അപ്രത്യക്ഷയായി, പ്രിയ നടി ലൈലയുടെ ജീവിതം ഇപ്പോള്‍

മലയാളത്തില്‍ അധികം സാന്നിദ്ധ്യം അറിയിക്കാതെ അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന മലയാളി താരങ്ങള്‍ നിരവധിയാണ്. അതുപോലെതന്നെ തെന്നിന്ത്യയില്‍ നിന്നും എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിമാരും ഉണ്ട്. എണ്ണത്തില്‍ ഇത്തരക്കാര്‍ കുറവ് ആണെങ്കിലും സൗന്ദര്യത്തിലും അഭിനയ മികവിലും മലയാള നടിമാരോട് മത്സരിക്കാന്‍ കഴിവുള്ളവര്‍ തന്നെയാണ് അവര്‍.

അത്തരത്തില്‍ മലയാളികള്‍ക്ക് ഒരുപാട് പ്രിയങ്കരി ആയി മാറിയ ഒരു താരമാണ് ലൈല. സൗന്ദര്യവും അഭിനയ മികവും ലൈലയ്ക്ക് മലയാള സിനിമയില്‍ വലിയ സാധ്യതകള്‍ തുറന്നു നല്‍കി.

2003 ല്‍ വിനയന്‍ സംവിധാനം ചെയ്ത ദിലീപ് നായകനായ വാര്‍ മൂവി ആണ് വാര്‍ ആന്റ് ലൗ. മലയാളത്തിലെ വലിയ താര നിരയ്‌ക്കൊപ്പം തെന്നിന്ത്യന്‍ താരങ്ങള്‍ കൂടി ചേര്‍ച്ച ചിത്രത്തില്‍ ദിലീപിന്റെ നായിക ആയാണ് ലൈല മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാളി അല്ലായിരുന്നിട്ട് കൂടി മലയാള സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെക്കാനും പ്രേക്ഷക ശ്രെധ നേടാനും താരത്തിന് സാധിച്ചിരുന്നു.

എന്നാല്‍ സിനിമ ലോകത്തേയ്ക്കുള്ള ലൈലയുടെ പ്രവേശനത്തിന് വഴിയൊരുക്കിയത് ഒരു ഹിന്ദി ചിത്രമായിരുന്നു. 1996 ല്‍ പുറത്തിറങ്ങിയ ”ദുഷ്മന്‍ ദുനിയാ കാ ‘ എന്ന ഹിന്ദി ചിത്രത്തിലൂടെ ലൈല ഇന്ത്യന്‍ സിനിമയുടെ ഭാഗമായി.

പിന്നീട് നിരവധി ഭാഷകളില്‍ നിരവധി വത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു .മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്ക് ഒപ്പവും സംവിധായകര്‍ക്ക് ഒപ്പവും മലയാള സിനിമയില്‍ ലൈല തന്റേതായ സംഭാവനകള്‍ നല്‍കി. മോഹന്‍ലാല്‍ നായകനായ മഹാസമുദ്രം ലൈലയുടെ താരമൂല്യം കുത്തനെ ഉയര്‍ത്തി.

പിതാമഹന്‍ , മുതല്‍വന്‍ , ഉന്നൈ നിനൈത്ത് , മൗനം പേസിയതെ തുടങ്ങിയ ലൈലയുടെ ചിത്രങ്ങള്‍ താരത്തിന്റെ താരമൂല്യം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് റോളും അതിന്റെ തനിമയോടെ കൈകര്യം ചെയ്യാന്‍ ലൈലയ്ക്ക് സാധിക്കാറുണ്ട് .

സിനിമാലോകത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ താരത്തിന് നിരവധി സീരിയല്‍ അവസരങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ലൈല സിനിമാ മേഖലയോടെ വിട പറഞ്ഞത്. മറ്റ് പല നടിമാരെ പോലെയും വിവാഹത്തോടെ അഭിനയത്തിന് വിരാമം ഇടുകയായിരുന്നു ലൈല. ഇറാനി ബിസിനസ്സുകാരനായ മെഹ്ദിയെ ആണ് താരം വിവാഹം ചെയ്തത്. എട്ട് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ഒടുവില്‍ 2006ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന ലൈല, കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി. ഇരുവര്‍ക്കും രണ്ടു മക്കളുമുണ്ട്.

നീണ്ട 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലൈല വീണ്ടും സിനിമ ലോകത്തേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം സര്‍ദാറിലൂടെയാണ് താരമിപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത് . 2006 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രത്തിലാണ് താരം ഒടുവില്‍ അഭിനയിച്ചത്. എന്തായാലും അഭിനയലോകത്തേക്ക് തിരിച്ചെത്തുന്ന ലൈലയ്ക്ക് നിരവധി ആരാധകരാണ് ആശംസകളുമായി രംഗത്ത് എത്തുന്നത്..

Written by admin

പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ കാര്യം കഴിഞ്ഞപ്പോള്‍ മുങ്ങി… എല്ലാവർക്കും വേണ്ടത് ശരീരം.. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മിയുടെ വാക്കുക്കള്‍ വൈറലാകുന്നു…

പുഷ്പയിലെ ഡാൻസ് ഒക്കെ പഴങ്കഥ.. ചിരഞ്ജീവി യോടൊപ്പം ഐറ്റം ഗാനത്തിൽ ആടിത്തിമർത്ത് രജിന കസ്സാന്ദ്ര. വീഡിയോ കാണാം….