ഹിന്ദിയിലും തമിഴിലും ഒക്കെയായി ചൂടൻ താരമായി മാറിയിരിക്കുകയാണ് ലക്ഷ്മി റായി. മലയാളത്തിൽ സൂപ്പർതാരങ്ങളുടെ നായികയായി വൻ വിജയങ്ങൾ സമ്മാനിച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം. ഇപ്പോൾ നായികാപ്രാധാന്യമുള്ള ഗ്രാമർ ചിത്രങ്ങളിലെ സുപ്രധാന ഘടകമാണ്. അതിനോടൊപ്പം താരത്തിന് വിവാദങ്ങളും പിന്നാലെയുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. പ്രണയകഥകളും വിവാഹ വാർത്തകളും ഒക്കെ തന്റെ തന്നെ രീതിയിൽ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെച്ചത് വൈറലായി മാറിയിരുന്നു.
പരസ്യചിത്രങ്ങളിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്ന് വന്ന താരം കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് കടന്നുവരുന്നത്. പിന്നീട് ധർമ്മപുരി, നെഞ്ചിനിലെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കാൻ അവസരം ലഭിച്ചു. 2008 പുറത്തിറങ്ങിയ അണ്ണൻ തമ്പി, 2009 പുറത്തിറങ്ങിയ ടു ഹരിഹർനഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ റായി ലക്ഷ്മിയുടെ പേരും ചേർക്കുകയുണ്ടായി. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച താരത്തിന് മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.
റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻ ബ്രദേഴ്സ്, കാസനോവ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം 2014 ലക്ഷ്മീ റായി എന്ന പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഇതിനോടകം അമ്പതിലധികം ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തത്. ബോളിവുഡ് ചിത്രമായ ജൂലി ടു വിനു വേണ്ടി ശരീര ഭാരം കുറച്ച് വൻ മേക്കോവറിൽ എത്തിയ ലക്ഷ്മി യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തൻറെ ജീവിതത്തിൽ നിന്ന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രണയം എന്ന് ഒരിക്കൽ റായ് ലക്ഷ്മി വ്യക്തമാക്കുകയുണ്ടായി.
എത്രയൊക്കെ ശ്രമിച്ചിട്ടും തനിക്ക് പ്രണയത്തെ മാറ്റി നിർത്താൻ കഴിയുന്നില്ലെന്നാണ് ലക്ഷ്മി റായി വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പലർക്കും ആവശ്യം തന്റെ സ്നേഹം ആയിരുന്നില്ല എന്നുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. തൻറെ ശരീരം മോഹിച്ചാണ് അധികവും ആളുകൾ അടുത്ത് കൂടിയത് എന്നും താരം വ്യക്തമാക്കുകയുണ്ടായി. ഒരുപാട് പേരുമായി ഡേറ്റിങ്ങ് പോയിട്ടുണ്ടെങ്കിലും വിവാഹത്തിൽ എത്തുന്ന ബന്ധങ്ങൾ ഒന്നും തന്നെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്.
തൻറെ ശരീരം ആഗ്രഹിച്ചത് കൊണ്ട് തന്നെ അവർക്ക് ആർക്കും തന്റെ സ്നേഹം വേണ്ടിയിരുന്നില്ല എന്നും മാനസികമായി തന്നെ സമീപിക്കുവാൻ ആരും തന്നെ തയ്യാറായിട്ടില്ലെന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഗ്ലാമർ വേഷങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുവാൻ യാതൊരു മടിയും ഇല്ലാത്തതുകൊണ്ട് തന്നെ സിനിമാമേഖലയിൽ അകത്തും പുറത്തും താരത്തിന് നിരവധി ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ലക്ഷ്മി പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ അധികവും ഗ്ലാമർ ലുക്കിൽ ഉള്ളവർ തന്നെയാണ്.