തൻറെ പങ്കാളിയുടെ സ്നേഹം പിടിച്ചു പറ്റുക എന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യമാണ്. സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും ആകർഷിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണെന്നും താൻ എന്തൊക്കെ ചെയ്താലാണ് മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതെന്ന് അറിയാൻ ശ്രമിക്കുന്നവരുമായിരിക്കും അധികവും ആളുകൾ. സ്ത്രീകളാണെങ്കിൽ പുരുഷൻമാരുടെ ആകർഷണം വളരെ പെട്ടെന്ന് ലഭിക്കുന്നതിനുവേണ്ടി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാറുണ്ട്. പലപ്പോഴും മേക്കപ്പ് ധരിച്ചു നടക്കുന്നത് പോലും അതിൻറെ ഭാഗമായി തന്നെയാണ്.
അതുപോലെതന്നെയാണ് പുരുഷന്മാരും.തുറന്ന് ചോദിച്ചില്ലെങ്കിൽ പോലും തന്നെ ഇഷ്ടപ്പെടുവാനും മറ്റു പെൺകുട്ടികൾ തന്നെ നോക്കുവാൻ എന്തൊക്കെ ചെയ്യണം എന്ന് അറിയാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും അധികവും പുരുഷന്മാർ. സ്ത്രീകളുടെ നോട്ടവും ശ്രദ്ധയും പിടിച്ചുപറ്റാൻ വേണ്ടി ഏതു തിരക്കുള്ള സമയത്തും അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുവാനും അവരുടെ മനസ്സ് അറിയുവാനും പുരുഷന്മാർ ശ്രമിക്കാറുണ്ട്. എന്നാൽ സ്ത്രീകളെ അപേക്ഷിച്ച് പലകാര്യങ്ങളും തുറന്നുപറയുകയും തുറന്ന് ചോദിക്കുകയും ചെയ്യുന്ന പ്രകൃതക്കാർ അല്ല പുരുഷൻമാർ. സ്ത്രീകൾ എപ്പോഴും സംരക്ഷണവും അംഗീകാരവും ധാരാളം ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്.
അതുകൊണ്ടുതന്നെ തങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവർ അംഗീകരിക്കണമെന്നും തങ്ങളെ അഭിനന്ദിക്കണം എന്നും അവർ ആഗ്രഹിക്കാറുണ്ട്.അതിനായി ശ്രമിക്കുന്ന അല്ലെങ്കിൽ അങ്ങനെ ചെയ്യുന്ന പുരുഷന്മാരോട് എപ്പോഴും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരു പ്രത്യേക താൽപര്യം തോന്നും. താടിയും മീശയും ഉള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ട്ടം തന്നെയാണ് ഉള്ളത്.അങ്ങനെയുള്ള പുരുഷന്മാരോട് അവർക്ക് താല്പര്യം തോന്നും. അധികം താടിയും മീശയും ഇല്ലെങ്കിലും ഉള്ളത് വൃത്തിയായി വെട്ടി സൂക്ഷിക്കുന്ന പുരുഷന്മാരോട് ആണ് സ്ത്രീകൾക്ക് എപ്പോഴും താൽപര്യം.
അതുപോലെതന്നെ നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വൃത്തിയായി നടക്കുകയും ചെയ്യുന്ന പുരുഷന്മാരോടും സ്ത്രീകൾക്ക് താല്പര്യം തോന്നും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രവുമല്ല നന്നായി തമാശ പറയുന്നവർക്ക് കഴിയും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഹ്യൂമർ സെൻസ് നന്നായി ഉള്ള പുരുഷന്മാരോടും സ്ത്രീകൾക്ക് താല്പര്യം തോന്നാൻ സാഹചര്യമുണ്ട്.
എപ്പോഴും സർപ്രൈസ് നൽകുകയും പല കാര്യങ്ങളും കാര്യത്തോടടുക്കുമ്പോൾ മാത്രം പറയുകയും ചെയ്യുന്നതാണ് സ്ത്രീകൾക്ക് താല്പര്യം. എല്ലാ കാര്യങ്ങളും മുൻകൂട്ടി പറയുകയാണെങ്കിൽ അത് ആകാംക്ഷ കുറയ്ക്കുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ചില നിഗൂഢതകൾ എപ്പോഴും ബന്ധങ്ങളിൽ സൂക്ഷിക്കുന്നത് അനുയോജ്യമാണ്. മറ്റുള്ളവരോട് സ്നേഹവും സഹായവും അകമഴിഞ്ഞ് കരുതലും ഉള്ള പുരുഷൻമാരെയും സ്ത്രീകൾ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.