ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ വൈറലായി അമൃതയുടെ പഴയ അഭിമുഖ വീഡിയോ.
വലിയൊരു ദുസ്വപ്നത്തില്‍ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യില്‍ പിടിച്ച് ജീവനോടെ ഞാന്‍ ഇന്നും ഉണ്ടല്ലോയെന്നായിരുന്നു അമൃതയുടെ വാക്കുകള്‍. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വളരെ സജീവമാണ് അമൃത. സഹോദരി അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന പേരില്‍ അമൃത ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാര്‍ നടത്തുന്നുണ്ട്. മുന്‍പ് രണ്ടാം ബിഗ്ബോസ് സീസണില്‍ ഇരുവരും മത്സരാര്‍ത്ഥികളായും എത്തിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ജോഷ് ടോക്ക്‌സിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്.
നിങ്ങള്‍ക്കറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃത സുരേഷുണ്ട്. ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കില്‍ ലോക അഹങ്കാരിയായ പെണ്ണ്…. ഈ രണ്ട് ടാഗും എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്. ഒരുപാട് ദിവസങ്ങള്‍ക്ക് ആരോടും ഒന്നും പറയാന്‍ പറ്റാതെ കരഞ്ഞ് തീര്‍ക്കുകയായിരുന്നു. ജീവിതത്തില്‍ തനിക്ക് മാറ്റം കൊണ്ടുവന്ന ഒരു ദുസ്വപ്നത്തെ കുറിച്ച് അമൃത വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്. ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും എന്നെ അഹങ്കാരിയാക്കി. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. അവനവന്റെ തീരുമാനം പറയുമ്പോള്‍ ലഭിക്കുന്ന കുറ്റപ്പെടുത്തലുകളാണ്. ഞാന്‍ അക്കാലത്ത് ഞാന്‍ ആരാണെന്ന് ചിന്തിച്ച് തുടങ്ങി…. ഞാന്‍ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളര്‍ത്തും എന്നിങ്ങനെ പല കാര്യങ്ങള്‍ ചിന്തിച്ചു.
ആ അമൃത സുരേഷിനെ ആര്‍ക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലന്‍സ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്. ഞാന്‍ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളില്‍ നിന്ന് മാത്രം വന്നിട്ടുള്ളത് നൂറിലേറെ ഫോണ്‍ കോളുകളാണ്. പിന്നീടാണ് ഞാന്‍ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്ര വലിയൊരു ദുസ്വപ്നത്തില്‍ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യില്‍ പിടിച്ച് ജീവനോടെ ഞാന്‍ ഇന്നും ഉണ്ടല്ലോ… എന്ന് ചിന്തിച്ചപ്പോള്‍ ഞാന്‍ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി. പത്ത് വര്‍ഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു.
പക്ഷെ ഇന്ന് ഞാന്‍ അങ്ങനെയല്ല. ഞാന്‍ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണമെന്നും അമൃത പറയുന്നു. നടന്‍ ബാലയുമായി അമൃത പ്രണയത്തിലായി വിവാഹിതരായ ശേഷം നടന്ന സംഭവത്തെ കുറിച്ചാണ് അമൃതയുടെ വാക്കുകള്‍. ഇവര്‍ പിന്നീട് നിയമപരമായി തന്നെ വേര്‍പിരിയുകയും ചെയ്തു.