പേരു കൊണ്ടു തന്നെ ഞെട്ടിച്ചിരിക്കുകയാണ് “ഉടൽ” എന്ന ചിത്രം… ട്രെയിലർ കൂടി വന്നതോടെ അത് പൂർത്തിയായി… അതെ…. ഇടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ സിനിമയായ ഉടലിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിയ്ക്കുകയാണ്. ദുർഗ്ഗാ കൃഷ്ണയും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇഴകിച്ചേരൽ കൊണ്ട് മൊത്തത്തിൽ ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു ‘ഉടൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ തന്നെ.
ഇന്ദ്രൻസ് വീണ്ടും നെഗറ്റീവ് റോളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഉടലിന്. പലരും സിനിമയെടുക്കാൻ വർഷങ്ങൾ തന്നെ എടുക്കുമ്പോഴാണ് വെറും 20 ദിവസം കൊണ്ട് ഇത് പൂർത്തിയായത്. ട്രെയിലർ പുറത്തിറങ്ങിയതോടെ ഏറെ ചർച്ചാ വിഷയമായ മറ്റൊന്ന് ചിത്രത്തിലെ ദുർഗ്ഗാ കൃഷ്ണയുടെ ഇന്റിമേറ്റ് സീൻ ആണ്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇതേകുറിച്ചും നിരവധി കമന്റുകളും സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ട്.
ചിത്രത്തിന്റെ വിശേഷങ്ങളെപ്പറ്റിയും ഇന്റിമേറ്റ് സീൻ ഷൂട്ട് ചെയ്തതിനെ പറ്റിയുമെല്ലാം ധ്യാൻ അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇത്രെയും അധികം വൈലൻസ് ഉള്ളതുകൊണ്ടാണ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും ധ്യാൻ പറഞ്ഞു. ചിത്രീകരണ വേളയിൽ പലപ്പോഴും ഇന്ദ്രൻസിന് തലക്കും മറ്റും അടി കിട്ടിയിരുന്നു. എന്നാൽ അദ്ദേഹം വളരെ ആത്മാർഥതയോടെയാണ് അഭിനയിച്ചതിനും ധ്യാൻ പറഞ്ഞു. ഇന്ദ്രൻസ് ചേട്ടനുമായി ചെറുപ്പം മുതൽക്കേ ഉള്ള ഒരു ബന്ധവും പരിചയവും ഉണ്ട്.
പരിചയം ഉള്ളത്കൊണ്ട് തന്നെ വളരെ കംഫോർട്ടബിൾ ആയിട്ടാണ് ചിത്രം ചെയ്യാൻ സാധിച്ചതെന്നും ധ്യാൻ പറഞ്ഞു. ദുർഗ്ഗയുമായുള്ള സീനും ഇതുപോലൊക്കെ തന്നെയായിരുന്നു. ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന സിനിമയാണ് ഉടൽ. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. രതീഷ് രഘുനന്ദൻ ആണ് സംവിധാനം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമാണം. ചിത്രം മെയ് 20 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ഉടൽ കണ്ടാൽ അത് 20 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രമാണെന്ന് പറയില്ല.”പല ദിവസവും ഷൂട്ട് അവസാനിക്കുമ്പോൾ താരങ്ങളോട് നന്ദി പറയാതിരിക്കാനാവാത്ത അവസ്ഥയായിരുന്നു. ചിത്രത്തിൽ ഇവർ മൂന്നുപേർക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. തലയ്ക്കടിയേറ്റ് ദുർഗ വീണതിനെ തുടർന്ന് അര ദിവസം ഷൂട്ട് നിർത്തിവെക്കേണ്ടി വരെ വന്നു. ഇവർക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇത്രയ്ക്കും എഫേർട്ട് എടുക്കുമോ എന്നറിയില്ലെന്നും സംവിധായകൻ പറയുന്നു.
ധ്യാന്റെ വാക്കകള്‍ ഇങ്ങനെ, വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാനും അച്ഛനും ജഗദീഷ് അങ്കിളും ഉള്ളൊരു യൂറോപ്യന്‍ ഷോ ഉണ്ടായിരുന്നു. അന്ന് ഞാന്‍ ഏറ്റവും അടുത്ത് സംസാരിച്ചിരുന്നതുമൊക്കെ ഇന്ദ്രന്‍സ് ചേട്ടനുമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പം മുതല്‍ക്കേ ഉള്ള ഒരു ബന്ധവും പരിചയവും ഞങ്ങള്‍ തമ്മില്‍ ഉണ്ട് ‘ പരിചയം ഉള്ളത്കൊണ്ട് തന്നെ വളരെ കംഫോര്‍ട്ടബിള്‍ ആയിട്ടാണ് ചിത്രം ചെയ്യാന്‍ സാധിച്ചത്.