in ,

ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളുണ്ടാകില്ല, എനിയ്ക്കും തോന്നിയിട്ടുണ്ട്, വളരെ ഡീസന്റ് ആണ് അദ്ദേഹം; ഗായത്രി സുരേഷ് പറയുന്നു

2015 പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് ഗായത്രി സുരേഷ്. 2014 ലെ മിസ് കേരളയായ താരം 2016 സജിത്ത് ജഗദ് നന്ദൻ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരൻ സംവിധാനം ചെയ്ത കരിങ്കുന്നം സിക്സസ് എന്നി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുകയുണ്ടായി. 2017 സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്ണ്യത്തിലാശങ്ക എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും 2018 കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്തു.

ജമ്നാപ്യാരിക്ക് ശേഷം ഗായത്രിയെ ആളുകൾ അടുത്തറിഞ്ഞ ചിത്രം എന്ന് പറയുന്നത് ടോവിനോ നായകനായി എത്തിയ ഒരു മെക്സിക്കൻ അപാരത തന്നെയാണ്. കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്ത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഗായത്രിയെ ആളുകൾ കൂടുതലും അറിയുന്നത് ഒരു മെക്സിക്കൻ അപരതയിലൂടെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ട്രോളൻ മാരുടെ പ്രധാന ഇര തന്നെയാണ് പലപ്പോഴും ഗായത്രി. ഇപ്പോൾ അതിനെതിരെ ഉയരുന്നു ട്രോളുകളെപ്പറ്റി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി.

എല്ലാവരും തന്നെ കളിയാക്കാനാണ് വരുന്നതെന്ന് ഗായത്രി പറയുന്നു.തന്നെ സിനിമയിൽ എടുത്താൽ അത് സിനിമയെ നെഗറ്റീവായി ബാധിക്കും എന്ന് പലരും കരുതുന്നുണ്ടാകും എന്നും താരം വ്യക്തമാക്കുന്നു. അവസരങ്ങൾ കിട്ടാത്തതിന് കാരണം ചിലപ്പോൾ ട്രോളുകൾ ആയിരിക്കാം.ട്രോൾ ആദ്യം തുടങ്ങിയ വ്യക്തികളിൽ ഒരാളാണ് ഞാൻ.ട്രോളിനെ ഭയങ്കര നെഗറ്റീവ് ആയിട്ടാണ് ആളുകൾ കാണുന്നത്.ട്രോൾ കിട്ടുന്ന വ്യക്തി ഒന്നിനും കൊള്ളാത്ത ആൾ ആണെന്നും അങ്ങനെയുള്ളവരെ സിനിമയിലേക്ക് എടുക്കുന്നത് എങ്ങനെയായിരിക്കും എന്നുമാകും ആളുകൾ ചിന്തിക്കുന്നതെന്ന് ഗായത്രി പറയുന്നു.തന്നെ ആർക്കും ഇഷ്ടമല്ല എന്നും അതുകൊണ്ട് താൻ വന്നാൽ അത് സിനിമയെ ബാധിക്കുമെന്നും ആളുകൾ സിനിമയ്ക്ക് കയറിയില്ല എന്ന് ചിന്തിക്കുന്നത് കൊണ്ടാകാം തനിക്ക് സിനിമയിൽ ഇന്ന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയത്.

സിനിമ കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്ന ചിന്ത ആദ്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊരു ചിന്ത ഇല്ല.സിനിമ ഇല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാം എന്നുള്ള ഉറച്ച ബോധ്യമുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഇതിന് മുമ്പ് പ്രണവ് മോഹൻലാലിനെ തനിക്ക് ഇഷ്ടമാണെന്നും കല്യാണി അഭിനയിച്ച ഹൃദയത്തിലെ കഥാപാത്രം കുറച്ചുകൂടി നന്നായി തനിക്ക് അഭിനയിക്കാൻ കഴിയുമായിരുന്നു എന്നും ഉള്ള നിരവധി അഭിപ്രായങ്ങൾ ഗായത്രി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയുണ്ടായി. ഇപ്പോൾതന്നെ ആദ്യ ചിത്രത്തെയും ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബനെ പറ്റിയുള്ള ഗായത്രിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ആദ്യ ചിത്രം ആയതുകൊണ്ടുതന്നെ പേടി കുറവായിരുന്നു എന്നും ടെക്കുകൾ കുറവായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. ചാക്കോച്ചൻ ആണ് സിനിമയിലേക്ക് തന്നെ വിളിച്ചതെന്നും താരം പറയുന്നുണ്ട്. നിറം ഒക്കെ കണ്ട് ചാക്കോച്ചനെ ഭയങ്കര ഇഷ്ടമായിരുന്നു എന്ന് താരം പറയുന്നു. ചാക്കോച്ഛനോട് പ്രണയം തോന്നാത്ത പെൺകുട്ടികൾ ഉണ്ടോ എന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്നും എല്ലാവർക്കും തോന്നിയിട്ടുണ്ടാകും എന്ന് താരം പറയുന്നു.എന്നാൽ തനിക്ക് തോന്നിയ ഇഷ്ടം നേരിട്ട് കണ്ടപ്പോൾ ബഹുമാനം ആയി മാറി. നല്ലൊരു വ്യക്തിയാണ് അദ്ദേഹം എന്നും വളരെ ഡിസന്റ് ആണെന്ന് ഗായത്രി സുരേഷ് വ്യക്തമാക്കുന്നു.

Written by admin

നയൻതാരയുടെ വിവാഹ തിയതി തീരുമാനിച്ചു, വിവാഹം ജൂൺ 9ന് തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ശേഷം റിസപ്ഷൻ മാലിദ്വീപിൽ

ദുർഗ്ഗ ആയതുകൊണ്ട് വളരെ കംഫർട്ടബിൾ ആയി ആ രംഗം ചെയ്യാൻ സാധിച്ചു; ഉടലിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറയുന്നു