in

വിവാഹത്തിന് ശേഷം രോഹിത്തുമായി അങ്ങനെ ചെയ്യണം എന്നാഗ്രഹിച്ചു, അത് സാധിച്ചു; എലീന പടിക്കൽ തുറന്ന് പറയുന്നു

എലീന പടിക്കല്‍, ഓര്‍ക്കുമ്പോള്‍ തന്നെ ആ ചിരിയാകും മനസ്സില്‍ തെളിക. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് എലീന പടിക്കല്‍. മിനിസ്‌ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ഷോയില്‍ പങ്കെടുത്തതോടെ ആണ് എലീന പടിക്കലിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ബി്ഗ് ബോസ് ഹൗസിലെ ആളനക്കം തന്നെ എലിന ആയിരുന്നു.

ഹൗസിലെ തന്നെ ആരെങ്കിലുമായി എലിന പ്രണയത്തില്‍ ആകുമെന്നൊക്കെ ഇടയ്ക്ക് ഊഹാപോഹങ്ങള്‍ വന്നിരുന്നുവെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എലിന തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. അധികമാരും അറിയാതെ സൂക്ഷിച്ചിരുന്ന എലിനയുടെ പ്രണയ കഥ ഉള്‍പ്പെടെ നാട്ടാരറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. വര്‍ഷങ്ങളോളം നീണ്ട പ്രണയമായിരുന്നു എലിനയുടേത്. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കഴിഞ്ഞ വര്‍ഷം എലീനയും രോഹിത്തും വിവാഹിതരായി.

താരവിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഭർത്താവും ഒന്നിച്ചുള്ള തന്റെ യാത്രകളെ പറ്റി തുറന്നു പറയുകയാണ് എലീന. വിവാഹശേഷം ആഗ്രഹിച്ചിരുന്ന കാര്യം നടപ്പിലാക്കിയെന്നും താരം വ്യക്തമാക്കുന്നു. വിവാഹ ശേഷം രോഹിത്തിന്റെ കൂടെ പോകാനായി നിരവധി സ്ഥലങ്ങള്‍ കണ്ടുവെച്ചിരുന്നു. വിവാഹശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം രോഹിത്തിനെ പിന്നിലിരുത്തി ബൈക്കില്‍ ചുറ്റണം എന്നതായിരുന്നു.

കോഴിക്കോടിന്റെ ഹൃദയത്തിലൂടെ കാഴ്ചകള്‍ കണ്ടൊരു റൈഡാണ് താന്‍ ആഗ്രഹിച്ചത്. യാത്രയുടെ കാര്യത്തില്‍ ഭര്‍ത്താവ് രോഹിത്തും ഞാനും ഒരേ വൈബ് ഉള്ളവരാണ്. എന്റെ എല്ലാ കാര്യത്തിനും രോഹിത്തിന്റെ കട്ടസപ്പോര്‍ട്ടുണ്ട്. അവന്റെ കെയറിങ്ങും സ്‌നേഹവും പോസിറ്റീവ് ആയിട്ടുള്ള ചിന്തകളും ഒക്കെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം, എലിന പറയുന്നു. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ രോഹിത്ത് പ്രദീപും എലീനയും വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹിതരാവുകയായിരുന്നു.

ഇരുവരുടെയും പ്രണയ കഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു.
കോഴിക്കോട് സ്വദേശിയാണ് രോഹിത്ത്. കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി. രോഹിത്തും ഞാനും തമ്മില്‍ ലവ് റിലേഷന്‍ ആയിരുന്നു. ഏഴ് വര്‍ഷം പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാന്‍ വീട്ടുകാരുടെ അനുവാദം ഇപ്പോള്‍ വാങ്ങേണ്ടതില്ല. ഞങ്ങള്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് നേരത്തെ വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്.

കുട്ടികളുടെ പരിപാടികളിലെ അവതാരകയായാണ് എലീന ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. കിരണ്‍ ടിവി, സൂര്യ ടിവി, ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയ ചാനലുകളില്‍ അവതാരകയായിരുന്നു. പിന്നീട് ഇടവേളയെടുത്തു. 2016 ല്‍ ഭാര്യ എന്ന പരമ്പരയിലൂടെ മടങ്ങിയെത്തി. പരമ്പരയില്‍ നയന എന്ന കഥാപാത്രത്തെയാണ് എലീന അവതരിപ്പിച്ചത്. സ്മാര്‍ട്ട് ഷോ, ആര്‍പ്പോ ഇര്‍വ്വോ, കോമഡി സര്‍ക്കസ് തുടങ്ങിയ പരിപാടികളുടെ അവതാരകയായിരുന്നു അവതാരക.

Written by admin

അന്ന് അവസാനത്തെ ഉമ്മ കൊടുക്കുന്ന ആ നിമിഷം തോന്നി, എനിക്കു മാഷിന്റെ കുട്ടിയെ വേണം: ഈ ജീവിതത്തിനപ്പുറം വേറൊരു കവിതയില്ല, ഇതിൽപരം കണ്ണീരണിഞ്ഞ കഥയുമില്ല

എന്റെ സ്റ്റാർ ഇമേജ് കണ്ട് പലരും എന്റെ അടുത്തു കൂടി… എന്നാൽ ഞാൻ അത് മനസ്സിലാക്കാൻ വൈകി: അർച്ചന സുശീലൻ പറയുന്നു