ഏഷാനെറ്റിലെ ബിഗ്‌ബോസില്‍ ഏറെ പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ട് മുന്നേറുന്ന മത്സാര്‍ത്ഥിയാണ് ജാസ്മിന്‍. ഏറെ ദുരിത പൂര്‍ണമായ ജീവിതത്തില്‍ നിന്ന് വിജയത്തിന്റെ പാതയിലേക്ക് കയറിപ്പോയ ജാസ്മിനെ വലിയ ആരാധകരാണുള്ളത്. ബിഗ്‌ബോസ് ഹൗസിലേക്ക് എത്തുന്നതിനു മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ താരം ആണ് ജാസ്മിന്‍ എം മൂസ.
രാജ്യം കണ്ട ഏറ്റവും മികച്ച ഫിറ്റ്‌നസ് ട്രെയിനറില്‍ ഒരാളായ ജാസ്മിന്റെ ജീവിതകഥ ദേശീയ മാധ്യമങ്ങളില്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ബിഗ് ബോസ്. കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് ജനിച്ച് ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്നു കാണുന്ന നിലയില്‍ എത്തിയത്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ട് വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് താന്‍ നിരവധി മാനസിക ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും ഇതൊന്നും മനസ്സിലാകാതെ വീട്ടുകാര്‍ വീണ്ടും മാനസികമായി പീഡിപ്പിച്ചപ്പോള്‍ ജാസ്മിന്‍ പൊരുതി നിന്നു.
താന്‍ ഒരിക്കലും ഇനി ആ വീട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പലതവണ ജാസ്മിന്‍ പറഞ്ഞു. വീട്ടിലേക്ക് ഇനി എപ്പോഴെങ്കിലും തിരിച്ചു പോകുമോ എന്ന് അപര്‍ണ്ണ ജാസ്മിനോട് ചോദിക്കുമ്പോള്‍ അതിനു സീറോ ചാന്‍സ് പോലും ഇല്ല. ഞാന്‍ പോവില്ല എനിക്ക് പോണം എന്ന തോന്നല്‍ പോലും ഇല്ല ഇത് സംഭവിക്കില്ല എന്ന് ജാസ്മിന്‍ തീര്‍ത്തു പറയുകയായിരുന്നു .ഒരൊറ്റ കുഴപ്പം മാത്രമേ ഉള്ളൂ ഹോം അഡ്രസ്സില്‍ വരുന്ന എ ടി എം എനിക്ക് കിട്ടിയാല്‍ മതിയായിരുന്നു. വീട്ടില്‍ ആരാണ് ഏറ്റവും കൂടുതല്‍ ജാസ്മിനെ വേദനിപ്പിച്ചതിന് എന്ന് അപര്‍ണ ചോദിക്കുമ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ജാസ്മിന്‍ പറഞ്ഞു തന്റെ അമ്മയാണ് എന്ന്.
തന്റെ അമ്മ ഒരിക്കലും തന്നെ മനസ്സിലാക്കിയിരുന്നില്ല,ഞാന്‍ എല്ലാ സഹിച്ച് തിരിച്ചു വരുമ്പോഴും മറ്റുള്ളവര്‍ എന്ത് പറയും എന്നതായിരുന്നു അവരുടെ പ്രശ്‌നം. അനിയത്തിമാരുടെ എല്ലാം കല്യാണം കഴിഞ്ഞ് അവര്‍ അവരുടെ ജീവിതവുമായി മുന്നോട്ടു പോവുകയാണ്. എനിക്ക് അങ്ങോട്ട് പോണം എന്നോ അവരൊക്കെ കാണണമെന്ന് ആഗ്രഹം ഒരു തരി പോലും ഇല്ല .അതുകൊണ്ട് ഞാന്‍ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ജാസ്മിന്‍ ആവര്‍ത്തിച്ച് പറയുന്നു.
ഇതിനിടെ, പതിനേഴാം വയസ്സില്‍ വിവാഹിതയായി ഭര്‍ത്താവിന്റെ കൂടെ പോകുന്ന ജാസ്മിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് അതീവ സുന്ദരി ആയിട്ടുള്ള ചിത്രങ്ങള്‍ക്കൊപ്പം മസില്‍ ഉരുട്ടി ഫിറ്റ് ബോഡിയുമായി നില്‍ക്കുന്ന ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ജാസ്മിനാണ് ബിഗ്‌ബോസ് എന്നാണ് ഒരു ആരാധകന്‍ പറയുന്നത്.