in ,

ആദ്യം സീരിയലിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിവായി , പിന്നീട് സീരിയലിൽ തന്നെ സജീവമായി ..സാന്ത്വനത്തിലെ അപ്പുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ജനശ്രദ്ധ നേടിയെടുത്ത താരമാണ് രക്ഷാ രാജ്. കോവിഡ് സാഹചര്യത്തിൽ താൽക്കാലികമായി പരമ്പര വെച്ചപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്ത താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്.

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ രക്ഷാ ഇപ്പോൾ സാന്ത്വനത്തിലെ അപ്പു ആയി മലയാളി സീരിയൽ പ്രേമികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണ്. കോഴിക്കോട് സ്വദേശിയായ താരം കമർ കാറ്റ് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നി സിനിമകളിൽ അഭിനയിക്കാൻ പിന്നീട് താരത്തിന് അവസരം ലഭിച്ചു. മലയാളി എന്ന കലാഭവൻമണി സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്ത താരം മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് അധികവും ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നത്.

ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുവാൻ കഴിഞ്ഞ താരം സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. പുതിയ പരമ്പരകളുടെ വിശേഷങ്ങളും ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും ഒക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ രക്ഷ അറിയിക്കാറുണ്ട്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട അപ്പു ആയി മാറിയതിനെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് രക്ഷ. പരമ്പരയുടെ സംവിധായകനായ ആദിത്യ തനിക്ക് മുമ്പേ പരിചയമുണ്ടായിരുന്നു എന്നാണ് രക്ഷ പറയുന്നത്.

അതുകൊണ്ട് തന്നെ ഇതിൽ അഭിനയിക്കുവാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് മറുപടിയായിരുന്നു താൻ പറഞ്ഞതെന്നും രക്ഷ വ്യക്തമാക്കുന്നു. വാനമ്പാടി സീരിയലിലെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി ആദിത്യനെ താൻ കാണുന്നതെന്ന് രക്ഷ പറയുന്നു. അന്ന് അനുമോളാണ് ആദിത്യനെ പരിചയപ്പെടുത്തിയത്. അപ്പോഴാണ് സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് തന്നോട് അദ്ദേഹം ചോദിച്ചതെന്ന് താരം വ്യക്തമാക്കുന്നു.

സാന്ത്വനത്തിൽ എത്തിയപ്പോൾ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഇല്ലാത്ത ആൾ തന്റെ വർക്കിൽ തന്നെ വന്ന് പെട്ടെന്ന് പറഞ്ഞ് നിരന്തരം കളിയാക്കാറുണ്ട് എന്ന് രക്ഷ പറയുന്നു. കോഴിക്കോട് സ്വദേശിയായ അർക്കജ് ആയുള്ള താരത്തിൻറെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും വീഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു.

പരമ്പരയിലെ രക്ഷയുടെ സഹതാരങ്ങൾ ആയ അച്ചു സുഗന്ദ്, ഗോപിക അനിൽ,ചിപ്പി,ചിപ്പിയുടെ ഭർത്താവ് എന്നിവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് തൻറെ ഭർത്താവ് എന്നും വിവാഹശേഷവും അഭിനയത്തിൽ സജീവമായി തന്നെ തുടരുവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ സീരിയൽ രംഗത്തേക്കുള്ള തൻറെ കടന്നുവരവിനെ പറ്റിയുള്ള രക്ഷയുടെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Written by admin

വീട്ടിലേക്കു ഒരിക്കലും ഒരു മടങ്ങി പോക്കില്ല, ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഉമ്മയാണ്, എന്നെ ഒരിക്കലും മനസ്സിലാക്കിയില്ല, അവരെ കാണാൻ ആഗ്രഹിക്കുന്നില്ല, ജാസ്മിൻ മൂസ പറയുന്നു

വിവാഹമോചനം നേടി ഏഴു വർഷങ്ങൾക്ക് ശേഷം മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിച്ച് നടി പ്രിയ രാമനും നടൻ രഞ്ജിത്തും; ആശംസകൾ അറിയിച്ച് ആരാധകർ