in

അന്ന് മമ്മൂട്ടി ചിത്രത്തിൽ നായിക, എന്നാൽ സിനിമയിൽ നിന്ന് കുടിച്ചത് കണ്ണീരു മാത്രം, ഇന്നിപ്പോൾ കേറ്ററിംഗ് നടത്തി ജീവിക്കുന്നു… പ്രിയ നടിയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

സിനിമയില്‍ തെളിയണമെങ്കില്‍ കഴിവു മാത്രം പോരാ, തലേവരകൂടി തെളിയണം. അതിന് നിരവധി ജീവിക്കുന്ന നിരവധി തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. വിവാഹത്തോടെ നടിമാര്‍ അഭിനയത്തില്‍ നിന്നും പിന്‍ വാങ്ങുന്ന കാഴ്ച മലയാള സിനിമയില്‍ പതിവാണ്. എന്നാല്‍, സിനിമ വിട്ടതില്‍ പലരും പിന്നീട് ദുഖം പങ്കുവെയ്ക്കുമ്പോള്‍ സിനിമ വിട്ടത് നന്നായെന്ന് പറയുകയാണ് ഇവിടെ ഒരാള്‍.

ദാദാ സാഹിബ് എന്ന സിനിമയിലൂടെയെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ ആതിര എന്ന നടിയെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ഒരുപിടി നല്ല സിനിമകളില്‍ അഭിനയിച്ച താരം വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. സിനിമയില്‍ നിന്ന് കണ്ണുനീരു മാത്രമാണ് കുടിച്ചതെന്ന താരം കുറ്റപ്പെടുത്തുകയും ഒപ്പം സിനിമയില്‍ നിന്നും പോയത് നന്നായെന്ന് തുറന്നു പറയുകയുമാണ് താരമിപ്പോള്‍. ഒട്ടും രാശി ഇല്ലാത്ത നായിക എന്നാണ് ആതിര അറിയപ്പെട്ടത്.പിന്നീട് വിവാഹത്തോടെ താരം അഭിനയത്തിന് വിട പറയുകയായിരുന്നു.

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഹിസ്റ്ററിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദധാരിയാണ് ആതിര. അതിനു ശേഷമാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. മമ്മൂട്ടിയുടെ നായികയായി എത്തിയ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. തുടര്‍ന്ന് മലയാളത്തില്‍ അഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരം ജീവിക്കാനായി ഭര്‍ത്താവിനോടൊപ്പം കാറ്ററിംഗ് സര്‍വീസ് നടത്തുകയാണ്. മൂവാറ്റുപുഴ സ്വദേശിനിയായ ആതിരയുടെ യഥാര്‍ത്ഥ പേര് രമ്യ എന്നായിരുന്നു. സിനിമയില്‍ എത്തിയതിനു ശേഷമാണ് ആതിര എന്ന പേര് സ്വീകരിക്കുന്നത്. സിനിമയെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ആതിരക്ക് പറയാനുള്ളത്.

 

സിനിമ ഒരു ട്രാപ്പ് ആണെന്നാണ് ഈ താരം പറയുന്നത്. വിവാഹം കഴിഞ്ഞതോടെ താന്‍ അതില്‍ നിന്നും രക്ഷപ്പെട്ടെന്നും, സിനിമയില്‍ സജീവമായി കഴിയുന്ന ഒരു നടിക്ക് കുടുംബ ജീവിതം സാധ്യമാണോ എന്നും താരം ചോദിക്കുന്നു. തനിക്ക് ഇപ്പോള്‍ മനസ്സമാധാനം നിറഞ്ഞ ഒരു കുടുംബ ജീവിതം ഉണ്ടെന്നാണ് ആതിര പറയുന്നത്. ഞാനിപ്പോള്‍ നല്ല രീതിയില്‍ ജീവിക്കുന്നു എന്ന് 10 പേരെ അറിയിക്കണമെന്ന് ഉണ്ടായിരുന്നെന്നും, ഇപ്പോള്‍ അതിന് കഴിഞ്ഞെന്നും താരം സന്തോഷത്തോടെ പറയുന്നു.

കാറ്ററിംഗ് ബിസിനസ്സില്‍ താന്‍ പൂര്‍ണ്ണ സംതൃപ്ത ആണ്. 500 പേര്‍ക്ക് സദ്യ ഒരുക്കാന്‍ താനും ഭര്‍ത്താവും മാത്രം മതി. ക്യാമറക്ക് മുന്നില്‍ റീ ടേക്കുകള്‍ ആകാം, എന്നാല്‍ പാചകത്തിന് കൂട്ട് തെറ്റിയാല്‍ പണി പാളുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കരുമാടിക്കുട്ടന്‍, ഭര്‍ത്താവുദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം തുടങ്ങിയ സിനിമകളിലും ആതിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പോലീസുകാരിയാകാന്‍ താല്പര്യമുള്ള ആതിര അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയത്. അതോടെ താരത്തിന്റെ ജീവിതം ആകെ മാറി മറിഞ്ഞു. ആദ്യ സിനിമ സൂപ്പര്‍ ഹിറ്റായി മാറിയെങ്കിലും അതിനുശേഷം താരം സുരേഷ് ഗോപിയുടെ നായികയായി അണുകുടുംബം എന്ന സിനിമയിലാണ് അഭിനയിച്ചത്. ആ സിനിമ വന്‍ പരാജയമായിരുന്നു.

Written by admin

ചില സ്ത്രീകൾക്ക് എപ്പോഴും ഇരയെന്ന് കേൾക്കാൻ ഇഷ്ടമാണ്, എത്ര കാലം ഇവർ ഇത് പാടി നടക്കും: മംമ്ത മോഹൻദാസ് തുറന്നടിക്കുന്നു

അത്തരം ചില ചെറിയ പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്, ലിസ്സി എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി: പ്രിയദർശന്റെ വാക്കുകൾ വൈറൽ