in , ,

അത്തരം ചില ചെറിയ പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്, ലിസ്സി എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി: പ്രിയദർശന്റെ വാക്കുകൾ വൈറൽ

മലയാളം, ഹിന്ദി, തമിഴ് എന്നീ സിനിമകളിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. തിരുവനന്തപുരം ജില്ലയിൽ ജനിച്ചുവളർന്ന പ്രിയദർശന് ഹാസ്യത്തിൽ ഉള്ള താല്പര്യം അദ്ദേഹത്തിൻറെ ചലച്ചിത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ചെറുപ്പകാലത്ത് ക്രിക്കറ്റിൽ താല്പര്യമുണ്ടായിരുന്ന താരം ക്രിക്കറ്റ് പന്ത് പതിച്ച് ഇടതു കണ്ണിന് പരിക്കേറ്റ ശേഷം അത് ഉപേക്ഷിക്കുകയായിരുന്നു. മലയാളത്തിനു പുറമേ ബോളിവുഡിലും കോളിവുഡിലും പ്രിയദർശൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു കഴിഞ്ഞു.തമിഴിൽ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകൾ പുനർനിർമ്മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.

2007 ൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം പ്രിയദർശന്റെ കാഞ്ചീവരം എന്ന തമിഴ് ചിത്രത്തിനായിരുന്നു. രണ്ടാമത്തെ സിനിമയുടെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ ലിസിയെ പിന്നീട് പത്നിയായി സ്വികരിക്കുകയായിരുന്നു. 12 സിനിമകളിലാണ് ഇരുവരും ഒന്നിച്ച് പിന്നീട് പ്രവർത്തിച്ചത്. 1990 വിവാഹിതരായ ഇരുവരും 2014 ഡിസംബറിൽ നിയമപരമായി വേർപിരിഞ്ഞു. കല്യാണി, സിദ്ധാർത്ഥ് എന്നി രണ്ടു മക്കളുണ്ട്. പ്രശസ്ത നടൻ മോഹൻലാൽ പ്രിയദർശന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ തന്നെയാണ്. മോഹൻലാലിനൊപ്പം പ്രിയദർശൻ ഒരുപാട് ഹിറ്റ് സിനിമകൾ മലയാളസിനിമയിൽ ചെയ്തുകഴിഞ്ഞു.

കാലാപാനി, തേൻമാവിൻ കൊമ്പത്ത്, കിലുക്കം, ചിത്രം തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്. ഭാര്യയുമായുള്ള വിവാഹമോചന ശേഷം ഏറെനാൾ വിഷാദരോഗ അവസ്ഥയിലായതിനെപ്പറ്റി ഒരിക്കൽ പ്രിയൻ തന്നെ വ്യക്തമാക്കുകയുണ്ടായി. കുടുംബത്തിലെ അസ്വാരസ്യങ്ങൾ മൂലം വിവാഹമോചിതരാകാൻ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ സുഹൃത്തുക്കൾ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.ലീസിയുമായി ഉള്ള പ്രശ്നങ്ങൾ മൂലം തനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് അക്കാലത്ത് പ്രിയദർശൻ പറഞ്ഞിരുന്നു.

വിവാഹമോചനവുമായി ബന്ധപ്പെട്ട് നൽകിയ കേസ് വിചാരണ നടക്കുന്ന സമയത്ത് തനിക്കെതിരെ ലിസി ഉന്നയിച്ച ഒരു ആരോപണം അന്ന് തന്നെ വളരെയധികം തളർത്തി എന്ന് പ്രിയദർശൻ വ്യക്തമാക്കുകയുണ്ടായി. മോഹൻലാൽ ഒരിക്കൽ തന്നോട് പറഞ്ഞിരുന്നു, രണ്ടുപേർ ഒന്ന് ചേരാൻ തീരുമാനിക്കുന്ന സമയത്ത് എതിർക്കുന്നവൻ അവരുടെ ശത്രു ആകാറുണ്ട്. അതുപോലെതന്നെ രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവൻ അവരുടെ ശത്രുവാകുന്നു എന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല.

ഞങ്ങളുടെ കാര്യത്തിൽ മക്കളും വലുതായി ഇടപെട്ടില്ല.ലീസിയെ കുറ്റപ്പെടുത്തി എന്നോട് അവർ സംസാരിച്ചില്ല. എന്നെ കുറിച്ച് മോശമായി ഒന്നും ലിസിയോടും പറഞ്ഞില്ല. ഞങ്ങൾ തമ്മിലുള്ള ചില നിസ്സാരമായ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസി ആണ് എൻറെ ജീവിതത്തിലെ വിജയങ്ങൾക്ക് കാരണമെന്ന് മുൻപ് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാൻ ആകില്ലല്ലോ. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഒരുനാൾ ലിസി കോടതിയിൽ പറഞ്ഞത് സംവിധായകൻ പ്രിയദർശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു എന്നാണ്. അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞു പോവുകയായിരുന്നു.

കാലം കഴിഞ്ഞു എന്ന് പറഞ്ഞാൽ ജഡമായി എന്ന് തന്നെയല്ലേ അർത്ഥം. ജീവനേക്കാൾ ഞാൻ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു അത്. വിഷാദരോഗ അവസ്ഥയിലായിരുന്നു അതിനുശേഷം ഞാൻ. നാലുമാസത്തോളം ഡിപ്രഷന് ഉള്ള ചികിത്സയിലായിരുന്നു. അതിൽ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണ് എന്നും പ്രിയദർശൻ വ്യക്തമാക്കുകയുണ്ടായി.

Written by admin

അന്ന് മമ്മൂട്ടി ചിത്രത്തിൽ നായിക, എന്നാൽ സിനിമയിൽ നിന്ന് കുടിച്ചത് കണ്ണീരു മാത്രം, ഇന്നിപ്പോൾ കേറ്ററിംഗ് നടത്തി ജീവിക്കുന്നു… പ്രിയ നടിയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അന്ന് ഐശ്വര്യ സൽമാൻ ഖാന് വേണ്ടി വീട് വിട്ടിറങ്ങി, എന്നാൽ തിരിച്ചുകിട്ടിയത് വഞ്ചനയും അപമാനവും നാണക്കേടും, സഹികെട്ട ഐശ്വര്യ റായ് ചെയ്തത് ഇങ്ങനെ.. സൽമാൻ ഐശ്വര്യ പ്രണയത്തിൽ സംഭവിച്ചത് ഇതാണ്