ഉർഫി ജാവേദിന്റെ ഫാഷൻ ബോധത്തെ ക്കുറിച്ച് സോഷ്യൽ മീഡിയയെ പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല .മിക്കപ്പോഴും ഗ്ലാമറസ് വേഷങ്ങൾ ധരിച്ചു കൊണ്ട് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകാറുണ്ട് .
ബിഗ് ബോസ് OTT ഫെയിം ആയ നടിയുടെ ഏറ്റവും പുതിയ ലുക്ക് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . മുംബൈയിലെ ഒരു പരിപാടിയിൽ വ്യത്യസ്തമായ വസ്ത്രം ധരിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്,. ഒരു സുതാര്യമായ പാന്റും ഒരു ബ്രേലെറ്റും ധരിച്ചായിരുന്നു താരം ചടങ്ങിനെത്തിയത്.
തന്റെ ബിഗ് ബോസ് OTT സ്റ്റിന്റിന് ശേഷം ഉർഫി ജാവേദ് നിരവധി ടിവി ഷോകളിൽ അഭിനയിക്കുകയും മിനി സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിട്ടുണ്ട് . ബഡേ ഭയ്യാ കി ദുൽഹനിയയിലെ അവ്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത് .
ALT ബാലാജിയിൽ സ്ട്രീം ചെയ്ത മേരി ദുർഗയിലെ ആരതി, ബേപ്പന്നയിലെ ബെല്ല, പഞ്ച് ബീറ്റ് സീസൺ 2 ലെ മീര എന്നീ വേഷങ്ങളും ചെയ്തുകൊണ്ട് താരം ബോളിവുഡിലും ശ്രദ്ധ നേടിയിരുന്നു. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ സ്ഥിര സാന്നിധ്യം ആവുകയായിരുന്നു, 2016 മുതൽ 2017 വരെ സ്റ്റാർ പ്ലസിന്റെ ചന്ദ്ര നന്ദിനിയിൽ ഛായ എന്ന കഥാപാത്രത്തെ ഉർഫി അവതരിപ്പിച്ചുകൊണ്ട് കൂടുതൽ അവസരങ്ങൾ നേടിയെടുത്തു.
View this post on Instagram