ബിഗ് ബോസ് സീസൺ 4ന് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. പല മേഖലയിൽ പ്രവർത്തിക്കുന്ന മത്സരാർത്ഥികളാണ് ഇത്തവണ മത്സരത്തിന് എത്തിയത്. ബിഗ് ബോസ് സീസൺ 4 ലെ പുതുമുഖ മത്സരാർത്ഥിയാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. വളരെ മികച്ച മത്സരം ആണ് ഇവർ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ
ആദ്യ പ്രണയത്തിന് മുൻപ് അങ്ങനെ ക്രഷ് ഒന്നുമില്ലായിരുന്നു. ഒരു ടോം ബോയ് പോലെയായിരുന്നു ഞാൻ. ചേട്ടൻമാരുടെ കത്ത് കൊണ്ടുപോയി ചേച്ചിമാർക്ക് കൊടുക്കും. അവര് തരുന്നത് ചേട്ടൻമാർക്കും കൊടുക്കും. അതായിരുന്നു എന്റെ ജോലി. പ്ലസ് ടു സമയത്താണ് ഒരു പയ്യനോട് ഇഷ്ടം തോന്നിയത്. അഖിലിന്റെ മുടി പോലെയുള്ള ഒരു പയ്യനുണ്ടായിരുന്നു. ഞാനും സുഹൃത്തുക്കളും ഇരിക്കുമ്പോൾ ഈ മൂന്ന് പേരിലൊരാളെ ഞാൻ പ്രൊപ്പോസ് ചെയ്യുമെന്നായിരുന്നു അവൻ പറഞ്ഞത്. അത് ഞാനായിരിക്കുമെന്നായിരുന്നു കരുതിയത്. അവൻ മലയാളിയാണ്. ഞാനും മലയാളിയായതിനാൽ എന്നെയായിരിക്കുമെന്നായിരുന്നു വിചാരിച്ചത്. എല്ലാവരും എന്റെ പേര് വെച്ച് പറയുന്നുണ്ടായിരുന്നു. അവൻ പ്രൊപ്പോസ് ചെയ്ത കുട്ടി റിജക്റ്റ് ചെയ്തപ്പോൾ അവൻ എന്നോട് ഇഷ്ടം പറഞ്ഞു.
എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ ഞാനും ഓക്കെ പറഞ്ഞിരുന്നു. ബി കോമിന് ഞങ്ങളൊന്നിച്ചായിരുന്നു. കോളേജിലെ ഹൈലൈറ്റഡ് കപ്പിൾസായിരുന്നു ഞങ്ങൾ. മമ്മിയും അതേ കോളേജിലാണ് പഠിപ്പിക്കുന്നത്. മമ്മിക്ക് മാത്രം ഈ പ്രണയത്തെക്കുറിച്ച് അറിയില്ല. ഞങ്ങളെപ്പോഴും ഒന്നിച്ചായിരിക്കും. 8 വർഷം ഒന്നിച്ചായിരുന്നു.
അവൻ എന്നെ ചീറ്റ് ചെയ്തിട്ടുണ്ട്. ഒരേ സമയം ഡബിൾ ഡേറ്റിംഗായിരുന്നു. അവൻ ഭയങ്കര പൊസസീവായിരുന്നു. എനിക്ക് ഫ്രണ്ട്‌സിനെപ്പോലും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവൻ ഹിന്ദുവാണ്. ഡാഡിക്ക് ഇതറിയാമായിരുന്നു. മമ്മിക്ക് പ്രശ്‌നമായിരുന്നു. ഇത് നടക്കില്ല, വീട്ടിൽ മതം പ്രശ്‌നമാണെന്ന് ഞാനവനോട് പറഞ്ഞിരുന്നു. സുഹൃത്തുക്കളാവാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പുള്ളി എനിക്ക് വേണ്ടി കുറേ കാത്തിരുന്നു. ഒരു സമയമായപ്പോൾ ആൾ ഭയങ്കര സീരിയസായിരുന്നു. ഞാൻ തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. മുന്നോട്ടുള്ള ജീവിതം എനിക്ക് പണി തരും. എന്റെ മെന്റൽ ഹെൽത്തിനെ അത് ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് ഞാൻ ആ പ്രണയത്തിൽ നിന്നും മാറിയതെന്നുമായിരുന്നു ഡെയ്സി പറഞ്ഞത്.