in

ഞാൻ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ അതുപോലെ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത്, ശ്രീശാന്ത്

നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. ഇടക്ക് സിനിമയിലും താരം അഭിനയിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ശ്രീശാന്ത് മത്സരിക്കാൻ എത്തിയിരുന്നു. എന്നാൽ ഷോയിൽ വിജയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. താരത്തിന്റെ വിശേഷങ്ങൾ ഏല്ലാം പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. കരിയറിൽ ഇടക്ക് ചില പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നെന്ന പ്രഖ്യാപനം നടത്തിയത്. ഇപ്പോളിതാ ശ്രീശാന്ത് ഒരു പ്രോ​ഗ്രാമിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

വാക്കുകൾ, സൂപ്പർമാനെന്നാണ് മക്കൾ എന്നെ വിളിക്കുന്നത്. കല്യാണശേഷം ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. ലവ് മാര്യേജാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യം കാണുന്നത്. വി ഐപി സീറ്റിലായിരുന്നു അവർ. ആ മാച്ചിൽ ഞാൻ കളിക്കുന്നുണ്ടായിരുന്നില്ല. രാജസ്ഥാനിലെ ഒരു റോയൽ ഫാമിലിയിലെയാണ് അവർ. കണ്ടപ്പോൾത്തന്നെ എനിക്ക് ആ കുട്ടിയെ ഇഷ്ടമായി. എന്റെ നമ്പർ വേണമോയെന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു. പക്ഷേ, അവരുടെ കസിൻ നമ്പർ മേടിച്ചു.

കള്ള നമ്പറാണെന്ന് പറഞ്ഞ് അവർ പരീക്ഷിക്കാനായി വിളിച്ചിരുന്നു. കസിനായിരുന്നു വിളിച്ചത്. കോണ്ടാക്റ്റ് കീപ് ചെയ്യാമെന്ന് പറഞ്ഞ് അന്ന് ഭാര്യ സംസാരിച്ചിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് പിന്നീട് കോൾ വന്നത്. അന്ന് അവൾ ലെവൻത്തിൽ പഠിക്കുകയായിരുന്നു. പെർഫോമൻസില്ലാതെ നിന്നിരുന്ന സമയത്തായിരുന്നു പിന്നീട് എനിക്ക് കോൾ വന്നത്. വേൾഡ് കപ്പ് ജയിച്ചാൽ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു. പ്രാങ്ക് ചെയ്യേണ്ട, നിങ്ങള് ക്ഷത്രിയനാണോ, എന്റെ വീട്ടുകാരും കൂടി സമ്മതിക്കേണ്ടേയെന്നായിരുന്നു അവരുടെ ചോദ്യങ്ങൾ.

ആ സമയത്ത് എനിക്ക് ഇൻജ്വറി വന്നിരുന്നു. നടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വൈഫിന്റെ അമ്മയോട് ആ സമയത്ത് സംസാരിച്ചിരുന്നു. ഞാനൊരു ക്രിക്കറ്ററല്ല ഇപ്പോൾ വീൽചെയറിലാണ്, ഇനി കളിക്കാൻ പറ്റുമോയെന്നറിയില്ലെന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റർ ശ്രീശാന്തിനെയല്ല മകൾ വിവാഹം ചെയ്യുന്നതെന്നായിരുന്നു അമ്മയുടെ മറുപടി.

എന്റെ ഫാദറിൻലോ എന്നെ ആദ്യമായി കാണുന്നത് കോർട്ടിൽ വെച്ചാണ്. വിട്ടേക്ക് എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കുകയായിരുന്നു അദ്ദേഹം. ന്യൂസുകാരൊക്കെ എന്നെ എടുത്തിട്ട് അലക്കുകയായിരുന്നു. ആ സിറ്റുവേഷിലാണ് കല്യാണം ഉറപ്പിക്കുന്നത്. ഞാൻ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ അതുപോലെ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത്. ഫുഡ് പോലെ അതുപോലെയാണ് കഴിച്ചത്. ഞങ്ങളെല്ലാം കൂടെയുണ്ടെന്നായിരുന്നു അവളുടെ അച്ഛനും അമ്മയും പറഞ്ഞത്.

Written by admin

ഞാന്‍ പ്രസവിച്ച വിവരം എങ്ങിനെയാണ് പുറത്ത് വന്നത് എന്ന് അറിയില്ല. പക്ഷെ സംഗതി സത്യമാണ്, കുഞ്ഞിന്റെ മുഖവും പങ്കുവെച്ച് ആതിര മാധവ്

അവൻ എന്നെ ചീറ്റ് ചെയ്തിട്ടുണ്ട്, ഒരേ സമയം ഡബിൾ ഡേറ്റിംഗായിരുന്നു, അവൻ ഹിന്ദുവാണ്. ഡാഡിക്ക് ഇതറിയാമായിരുന്നു. മമ്മിക്ക് പ്രശ്‌നമായിരുന്നു