മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് സന്നിദാനന്ദന്‍. റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകലിലൂടെയും സ്റ്റേജ് ഷോകളിലൂടെയും വന്‍ ജനപ്രീതിയാണ് അദ്ദേഹത്തിന് സ്വന്തമായത്. ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ സന്നിദാനന്ദന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെയും ഭാര്യ ആഷൈ രാജന്റെയും പതിനൊന്നാം വിവാഹ വാര്‍ഷിത ദിനത്തിന്റെ സന്തോഷമാണ് സന്നിദാനന്ദന്‍ പങ്കുവെച്ചിരിക്കുന്നത്.
‘ചിരിക്കാനുള്ള ദിനം ആരംഭിച്ച് ഇന്നേക്ക് 11 വയസ്സ്… ചിരിച്ച് ചിരിച്ചെന്റെ ദൈയ് വേ..’ എന്നാണ് ആഷ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് സന്നിദാനന്ദന്‍ കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയഗായകനും പത്‌നിക്കും വിവാഹ വാര്‍ഷിക ആശംസകളുമായി എത്തുന്നത്.
സന്നിദാനന്ദന്റെ പാടാനുള്ള കഴിവും എളിമ നിറഞ്ഞ പെരുമാറ്റവും മൂലം വളരെ വേഗത്തിൽ പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞു. ഇതിനകം നിരവധി സിനിമാ ഗാനങ്ങൾ ആലപിച്ച് കഴിഞ്ഞിട്ടുണ്ട് സന്നിധാനന്ദൻ. ആദ്യ ഗാനം മോഹൻ സിതാരയുടെ സംഗീത സംവിധാനത്തിൽ സ്വർണം എന്ന ചിത്രത്തിലെ ചന്ദ്രശേഖര നന്ദന എന്ന ഗാനമായിരുന്നു. കലാഭവൻ മണിയും ബേബി നയൻതാരയും പ്രധാന കഥാപാത്രങ്ങളായ സിനിമയായിരുന്നു സ്വർണം. എം. ജയചന്ദ്രൻ സംഗീതം നൽകിയ ലിവിംഗ് ടുഗെതർ എന്ന ചിത്രത്തിലെ ഗാനവും തമിഴിൽ റോണി റാഫേൽ സംഗീതം ചെയ്ത ആർവം എന്ന ചിത്രത്തിലെ ഗാനവുമാണ് പിന്നീട് സന്നിദാനന്ദൻ ആലപിച്ച് ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ.