in

ഭാര്യ അല്ലേയെന്ന് കരുതി എനിക്ക് വേണ്ടത് സിദ്ധാര്‍ഥ് തരണമെന്നില്ല, തുറന്നു പറഞഞ് വിദ്യ ബാലൻ

പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിൽ ജനിച്ച വിദ്യ ബാലൻ ഇന്ന് ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളാണ്. വിവാഹിതയായെങ്കിലും ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. നടി പിന്തുണയുമായി സിദ്ധാർത്ഥും ഒപ്പമുണ്ട്. തന്റെ സ്വകാര്യം ജീവിതം പരസ്യപ്പെടുത്താൻ താത്പര്യമില്ലാത്ത സെലിബ്രിറ്റികളിൽ ഒരാളാണ് വിദ്യ.

അടുത്തിടെ വിദ്യ തന്റെ ഭർത്താവായ സിദ്ധാർത്ഥിനെ പ്രശംസിക്കുകയും വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ മാറ്റിയത് സിദ്ധാർഥ് ആണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിദ്യ തന്റെ ഭർത്താവ് സിദ്ധാർത്ഥിനെക്കുറിച്ച് പറഞ്ഞത്. താൻ കണ്ട ഏറ്റവും ക്ഷമയുള്ള ആളുകളിൽ ഒരാളാണ് സിദ്ധാർഥ് എന്ന് വിദ്യ വെളിപ്പെടുത്തി. വിവാഹവും ലിവ് ഇൻ റിലേഷനും ഒന്നാണെന്ന് നേരത്തെ താൻ കരുതിയിരുന്നതായും വിദ്യ വെളിപ്പെടുത്തി.

സിദ്ധാർഥിനെ വിവാഹം കഴിച്ചതിൽ അഭിമാനിക്കുന്നുവെന്നും വിദ്യ കൂട്ടിച്ചേർത്തു. ‘എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്ഷമയുള്ള വ്യക്തി സിദ്ധാർത്ഥാണ്. അദ്ദേഹം ഉപദേശം നൽകില്ല. എന്നോട് ഇത് ചെയ്യണമെന്നോ അത് ചെയ്യണമെന്നോ പറഞ്ഞ് പുറകെ നടക്കില്ല. അദ്ദേഹത്തെ എന്റെ പങ്കാളിയായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ നല്ലതും ചീത്തയുമെല്ലാം അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഞങ്ങൾ വിവാഹിതരായി 10 വർഷത്തോളമായി. അദ്ദേഹം കാരണമാണ് ഞാൻ ഇപ്പോൾ വിവാഹമെന്ന പ്രക്രിയയെ അഭിനന്ദിക്കുന്നത്. വൈകി വിവാഹിതയായാലും നല്ലത് തെരഞ്ഞെടുക്കണമെന്ന് ഞാൻ നേരത്തെ ഉറപ്പിച്ചിരുന്നു’ വിദ്യ ബാലൻ കൂട്ടിച്ചേർത്തു.

ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും വിദ്യ നേടി. കൂടാതെ 2014ൽ പത്മശ്രീ പുരസ്‌കാരവും വിദ്യയ്ക്ക് ലഭിച്ചു. ജന്മം കൊണ്ട് മലയാളിയായ വിദ്യയ്ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. 2012ൽ ആയിരുന്നു വിദ്യയുടെ വിവാഹം നടന്നത്. ലേഡി ഷാരൂഖ് ഖാൻ എന്നാണ് വിദ്യാ ബാലൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്.

Written by admin

എന്നും പോസിറ്റീവായിരിക്കുക: കണ്മണി കുട്ടിയെ എടുത്തു കറക്കി  സന്തോഷ നിമിഷം പങ്കിട്ട് മുക്ത

‘ഗോവയിൽ അടിച്ചുപൊളിച്ച് ഗ്ലാമർ ക്വീൻ ‘സാനിയ’…പുത്തൻ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ..വീഡിയോ വൈറൽ..!!