in

വിവാഹച്ചെലവ് ചുരുക്കി 22 പേരുടെ വിവാഹം നടത്തികൊടുത്ത് നടി റെബ മോണിക്ക : ആശംസകളുമായി സോഷ്യൽ മീഡിയ

ജേക്കബിനെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ റേബ മോണിക്കയുടെ വീട്ടിൽനിന്ന് പുതിയ ഒരു സന്തോഷവാർത്ത കൂടി വന്നിരിക്കുകയാണ്.നടി യുടെ വിവാഹം നടന്നത് അടുത്തിടെയാണ്. വിവാഹത്തിന് ശേഷം നടത്തിയ മാലിദ്വീപ് യാത്ര യുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു, ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം നിറഞ്ഞ അനുഭവമാണ് താരങ്ങൾ ഒരു സ്വകാര്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സ്വന്തം വിവാഹച്ചെലവ് ചുരുക്കി 22 പേരുടെ വിവാഹം നടത്തികൊടുത്ത് നടി റെബ മോണിക്കയും ഭർതൃകുടുംബവും മാതൃകയാവുകയാണ് വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാൻസിസ്, ജോളി ഫ്രാൻസിസ് എന്നിവരാണ് മക്കളുടെ വിവാഹസത്ക്കാരത്തിന് സമൂഹവിവാഹം നടത്തി വാർത്തകളിൽ ഇടം നേടിയത്.

ഇരുവരുടെയും മകൻ ജോയ്മോൻ വിവാഹം കഴിച്ചത് റെബ മോണിക്കയെയാണ്. റെബയും ജോയ്മോനും സമൂഹ വിവാഹത്തിൽ പങ്കെടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം നിരവധിപേരാണ് മാതൃകാ പ്രവർത്തിക്ക് ആശംസകളുമായി രംഗത്തെത്തിയത്

ഇത്തരമൊരു വിവാഹ വേദിയിൽ തങ്ങളുടെ വിവാഹസത്കാരം നടന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും ജോമോനും മാധ്യമങ്ങളോട് പറഞ്ഞു. ജോമോൻ, ജോഫി എന്നിവരാണ് ജോസഫിന്റെ മക്കൾ. ജോഫി വിവാഹം കഴിച്ചിരിക്കുന്നത് ഹാപ്പി മിൽക്സ് ഉടമ മെഹൾ കെജ്രിവാളിനെയാണ്. കൂടാതെ വിവാഹ ചടങ്ങിൽ പ്രമുഖ വ്യക്തികളും പങ്കെടുത്തു ബെംഗളൂരില്‍ വച്ചായിരുന്നു റേബയുടെ വിവാഹം നടന്നത്. .

Written by admin

മമ്മുക്കയുടെ മകളായി അഭിനയിച്ച സാനിയ ബാബുവിൻ്റെ പുത്തൻ ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ

സ്റ്റൈലിഷ് ലുക്കിൽ ക്യൂട്ടായി സംയുക്ത മേനോൻ, ചിത്രങ്ങൾ കാണാം