ടെലിവിഷൻ പ്രേക്ഷകർ കാത്തിരുന്ന മലയാളം ബിഗ്‌ബോസ് സീസൺ നാല് ആരംഭിച്ചു. മോഡലിങ്ങ്, അഭിനയം, ടെലിവിഷൻ രംഗത്ത് നിന്നുള്ള മത്സരാർഥികളാണ് ഇക്കുറി ഷോയിലുള്ളത്. നടി ധന്യ മേരി വർഗ്ഗീസും ഇത്തവണ ബിഗ് ബോസിൽ ഉണ്ട്. മോഡലിങ്ങിൽ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. 2003 ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്.
ഇത്തവണ ബിഗ് ബോസിൽ ധന്യയും മത്സരിക്കുന്നുണ്ട്. ഇപ്പോളിതാ മകനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ, എല്ലാവരുടേയും മുന്നിൽ കരയുന്നത് ഇഷ്ടമില്ലാത്തയാളാണ് ഞാൻ. മോനെ അങ്ങനെ അധികം പേരുടെ കൂടെ കളിക്കാനൊന്നും വിടാറില്ല. ഞങ്ങളാണ് എപ്പോഴും അവന്റെ കൂടെയുള്ളത്. നേരത്തെയും കുറച്ചുകാലം അവനെ പിരിഞ്ഞിരിക്കേണ്ടി വന്നിരുന്നു. ഒരുപാട് കാര്യങ്ങൾ മറന്നുകളയാനുണ്ട്. ചുറ്റുപാടുകളുമായൊന്നും ഞങ്ങൾക്ക് അധികം ബന്ധമൊന്നുമില്ല. ഞങ്ങൾ മൂന്നുപേരുമുള്ള ലോകമാണ്. ഇടയ്ക്ക് അവനെ ഞാൻ എന്റെ നാട്ടിൽ കൂത്താട്ടുകളത്ത് നിർത്തിയിരുന്നു. എന്റെ അമ്മയും പപ്പയുമായിരുന്നു ആ സമയത്ത് അവനെ നോക്കിയത്. അന്നവന് മൂന്ന് വയസൊക്കെയായിരുന്നു.
അവൻ അമ്മ പോവുന്ന ദിവസവും തിരിച്ച് വരുന്നതും കലണ്ടറിലൊക്കെ കുറിച്ചിടും. എന്നിട്ട് ഞാൻ ചെല്ലുന്നതും കാത്തിരിക്കും. എന്റെ കൂടെ കിടക്കാനാണ് അവന് ഇഷ്ടം. എന്റെ നാട് മനോഹരമാണ്, അതൊക്കെ കാണാനും അവിടെ കഴിയാനുമൊക്കെ പറ്റി. അത് കൊടുക്കാൻ എനിക്ക് പറ്റി. ഈ വർഷമാണ് ഞങ്ങൾ അവനെ കൂടെ കൊണ്ടുവന്നത്. എനിക്ക് അവനെയാണ് ശരിക്കും മിസ് ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വന്നതിൽപ്പിന്നെ നാട്ടിലേക്ക് അധികം പോയി നിക്കാനാവുമെന്നൊന്നും കരുതിയിരുന്നില്ല, എന്നാൽ മോനെ അവിടെ നിർത്താൻ പറ്റി. എന്റെ പപ്പയുടേയും മമ്മിയുടേയും സഹോദരന്റെയുമൊക്കെ സ്‌നേഹം അവൻ നന്നായിട്ട് കിട്ടിയിട്ടുണ്ട്. നേരത്തെ തന്നെ അവനെ ഇങ്ങോട്ടേക്ക് കൊണ്ടുവരാമായിരുന്നു. കുറച്ചുകാലം കൂടി അവൻ അവിടെ ആ നല്ല അന്തരീക്ഷത്തിൽ നിൽക്കട്ടെയെന്നായിരുന്നു ഇച്ചായൻ പറഞ്ഞത്. വലിയൊരു ഉയർച്ചയിൽ നിന്നായിരുന്നു ഞങ്ങൾ വീണത്. ആ വക കാര്യങ്ങളൊന്നും ഞാൻ ഓർക്കാനിഷ്ടപ്പെടുന്നില്ല