in

നീ എത്ര ശക്തയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു; ധന്യയെ അഭിനന്ദിച്ച് ഭർത്താവ് ജോൺ…!

നിലവിലുള്ള വിനോദ പരിപാടികളിലെ വമ്പന്‍ ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയകരമായി മുന്നോട്ട് പോകുകയാണ്. 17 മത്സരര്‍ത്ഥികളുമായിട്ടാണ് തുടങ്ങിയ ബിഗ് ബോസ് സീസണ്‍ 4 ഷോയില്‍ ഇപ്പോള്‍ 10 ല്‍ താഴെ ആളുകളാണ് ഉള്ളത്.അടുത്തിടെയായി ഷോയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ലാത്ത രീതിയിലുള്ള സംഭാഷണങ്ങളും ഇടപെടലുകളും ഉണ്ടാകാറുണ്ട്. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ മത്സരം ഇപ്പോള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

നിലവില്‍ 8 പേരാണ് ഹൗസിനുള്ളിലുള്ളത്. ദില്‍ഷ, ധന്യ, ലക്ഷ്മി പ്രിയ, റിയാസ്, ബ്ലെസ്ലി റോണ്‍സണ്‍, വിനയ്, സൂരജ് എന്നിങ്ങനെ 8 പേരാണ് ഇപ്പോള്‍ ഹൗസിലുളളത്.എല്ലാവരും ഫൈനലില്‍ എത്താന്‍ മികച്ച പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. ഇതില്‍ എല്ലാവരുടെയും കുടുംബ കഥ പ്രേക്ഷകര്‍ക്കെല്ലാം ഇപ്പോള്‍ വ്യക്തമായി അറിയാം. ഒരു രഹസ്യങ്ങളും ഇല്ലാതെയാണ് ഗെയിം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആദ്യ ദിവസത്തെ ടാസ്‌ക്കില്‍ ധന്യയായിരുന്നു വിജയിച്ചത്

വളരെ സൈലന്റായി നിന്നാണ് താരം ഗെയിം കളിക്കുന്നത്. മാനസികമായും ശാരീരികമായും കടുത്ത പരീക്ഷണം നല്‍കുന്നൊരു ടാസ്‌കാണ് ഇത്തവണ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. മത്സരാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഒരുക്കിയ സ്ഥലത്ത്, തൂണുകളില്‍ മത്സരാര്‍ഥികളുടെ ഭാരത്തിന് ആനുപാതികമായി വെള്ളം നിറച്ച ബക്കറ്റും അതിനു താഴെയായി ഹാന്‍ഡിലും നല്‍കി.

ബക്കറ്റില്‍ നിന്ന് വെള്ളം വീഴാന്‍ അനുവദിക്കാതെ, ഹാന്‍ഡിലിന്റെ പിടിയില്‍ നിന്ന് കൈവിടാതെ, കൈ മടക്കാതെ ഏറ്റവുമധികം സമയം നില്‍ക്കുന്ന ആളുകള്‍ ടാസ്‌കില്‍ വിജയിയാവും, അതാണ് വീക്ക്ലി ടാസ്‌കിന്റെ ഭാഗമായി ലഭിച്ച ആദ്യ ടാസ്‌ക്. അന്നത്തെ ടാസ്‌കില്‍ ധന്യയാണ് ജയിച്ചത്. എട്ട് പോയിന്റാണ് ധന്യയ്ക്ക് കിട്ടിയത്. ഈ വിജയത്തിന് പിന്നാലെ ധന്യയെ അഭിനന്ദിച്ചുകൊണ്ട് ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്റെ പ്രണയമേ, ബിഗ് ബോസ് ഹൗസിനുള്ളിലെ ഏഴുപേരെയും പിന്തള്ളി 7.45 മണിക്കൂര്‍ പൊരുതി ഒരു ഫൗളും കാണിക്കാതെ ഫെയര്‍ ഗെയിം കളിച്ചു അന്തസായി വീക്ക്ലി ടാസ്‌ക് ജയിച്ചു നില്‍ക്കുന്ന നിനക്കു ചക്കര ഉമ്മ. ടാസ്‌ക് നീ പൊളിച്ചടുക്കി. നീയെത്ര ശക്തയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.. അഭിനന്ദനങ്ങള്‍,” എന്നായിരുന്നു ജോണ്‍ കുറിച്ചത്. ഇതിന് നിരവധി കമന്റുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരുപാടു പേര്‍ വിമര്‍ശിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ജാസ്മിന്‍ കഴിഞ്ഞ ദിവസം ലൈവില്‍ എത്തി പറഞ്ഞ കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ വൈറലാക്കി കഴിഞ്ഞു.

ഞങ്ങള്‍ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്. എന്നു പറഞ്ഞുകൊണ്ട് തുടങ്ങിയ ലൈവില്‍ കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നത് അല്ല. ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഇമോഷണലിയും മാനസികയുമായും തകര്‍ന്നു. ഇങ്ങനെ, നിരവധി കാര്യങ്ങളാണ് ജാസ്മിന്‍ പറഞ്ഞത്.

Written by Editor 2

തന്റെ ഇമേജ് കംപ്ലീറ്റ് തകർന്നു, ഇത്രയും വലിയ ചീത്തപ്പേര് പ്രതീക്ഷിച്ചില്ല, ബിഗ്ഗ് ബോസിന് ശേഷം സുചിത്ര നായർക്ക് സംഭവിച്ചത് ഇങ്ങനെ

മുകേഷേട്ടൻ ഉണ്ടെങ്കിൽ പിന്നെ ഷോട്ട് എങ്ങനെ എങ്കിലും തീർന്നാൽ മതി എന്നാണ് ചിന്ത; നടി സോന നായർ പറയുന്നത് ഇങ്ങനെ