in

48 ആം വയസ്സിൽ കാനഡ കാരിയെ പ്രേമിച്ചു കെട്ടിയ നടൻ സോഹൻ

അഭിനയവും സംവിധാനവും ഒക്കെയായി സജീവമായ സോഹൻ സീനുലാലിൻറെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. വിവാഹത്തിന് ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മമ്മൂട്ടി ഉൾപ്പെടെ വൻ താരനിരയാണ് നവ ദമ്പതികളെ ആശിർവദിക്കാൻ എത്തിയത്. 10 വർഷത്തെ സൗഹൃദം ആണ് പ്രണയം ആയി മാറിയത് എന്നും വീട്ടുകാരും ഞങ്ങളുടെ ഇഷ്ടത്തിന് ഒപ്പം നിൽക്കുകയായിരുന്നു എന്നും സോഹൻ പറയുന്നു. 10 വർഷമായി ഇരുവരും സുഹൃത്തുക്കളാണ്. പ്രണയത്തിലേക്ക് മാറുന്നു എന്ന് മനസ്സിലാക്കിയതോടെ ആണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്.

സെൻറ് തെരേസാസ് കോളേജിലായിരുന്നു സ്റ്റെഫി പഠിച്ചത്. അവിടെ ഒരു പരിപാടിക്ക് പോയപ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. “ഞങ്ങളുടെ ഇഷ്ടത്തെ കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ അവരും കൂടെ നിന്നു. വ്യത്യസ്ത മതവിഭാഗക്കാർ ആണെങ്കിലും അതൊന്നും വിവാഹത്തിന് തടസ്സമായിരുന്നില്ല. മോതിരം മാറിയത് പള്ളിയിൽ വച്ചായിരുന്നു. അതിനുശേഷം പായസം കൂട്ടിയുള്ള ഊണ് സോഹൻ്റെ വീട്ടിലും. അച്ഛനും അമ്മയും അനിയത്തിയും ചേട്ടനും അടങ്ങുന്ന കുടുംബമാണ് സ്റ്റെഫിയുടെത്. തോപ്പുംപടി സ്വദേശിനിയാണ് സ്റ്റെഫി.

കാനഡയിൽ പോയി ആണ് സ്റ്റെഫി പിജി ചെയ്തത്. തിരികെയെത്തിയ സമയത്തായിരുന്നു ലോക്ക് ഡൗൺ. അതോടെ നാട്ടിൽ കുടുങ്ങുകയും ചെയ്തു. അങ്ങനെയാണ് കല്യാണം നടത്തിയാലോ എന്ന് ആലോചിച്ചത്. ജോബ് വിസയും വർക്ക് പെർമിറ്റും ഒക്കെ ശരിയാക്കിയിട്ടുണ്ട് സ്റ്റെഫി. വിവാഹം ഒന്നും വേണ്ട എന്ന് തീരുമാനത്തിലായിരുന്നു മുൻപ്. ഞാനുമായി പ്രണയത്തിൽ ആയതോടെയാണ് ആ ചിന്ത മാറിയത്. മുപ്പത്തിരണ്ടാം വയസ്സിലായിരുന്നു സ്റ്റെഫിയെ കണ്ടുമുട്ടിയതും സുഹൃത്തുക്കളായി മാറിയതും. പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിവാഹം നടത്തിയത്.”സോഹൻ പറഞ്ഞു. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും സോഹൻ വാതോരാതെ സംസാരിക്കുന്നുണ്ട്. കോഴിപ്പോര്, പുള്ളിക്കാരൻ സ്റ്റാറാ, പുത്തൻ പണം, ഡബിൾസ് എന്നിങ്ങനെ നിരവധി സിനിമകളുടെ ഭാഗമാണ് സോഹൻ.

Written by admin

‘കുട്ടിയുടുപ്പിൽ ഗ്ലാമറസ്സായി നടി’ദീപ്തി സതി’…. കിടുക്കാച്ചി ചിത്രങ്ങൾ കാണാം..!!

‘കിടിലൻ ഡാൻസ് ചുവടുമായി നടി’അഞ്ജു കുര്യൻ’…വൈറലാക്കി വിജയ് ഫാൻസ്‌ …!!!