in

ആറാട്ട് ഒരു പാവം സിനിമയാണ്, ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ, ബി. ഉണ്ണി കൃഷ്ണന്‍

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു ആറാട്ട്. സിനിമക്ക് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോളിതാ സിനിമയെക്കുറിച്ച് പറയുകയാണ് സംവിധായകൻ.വെറുതെ നിങ്ങളെന്തിനാണ് വിശകലനം ചെയ്യുന്നത്. അതൊരു പാവം സിനിമയാണ്. കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ ആ സിനിമ മറന്നുകളഞ്ഞേക്ക്. വേണമെങ്കില്‍ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ

aarattu release date

വേണമെങ്കില്‍ നിങ്ങള്‍ ഒരിക്കല്‍ കൂടി ആ സിനിമ കണ്ടോ. കണ്ട് കഴിഞ്ഞാല്‍ എനിക്ക് സന്തോഷമാണ്. എന്തായാലും കടോം പലിശേമാണ്. അപ്പോള്‍ നിങ്ങള്‍ റിപ്പീറ്റായി വന്ന് കാണ്. അത്രേയുള്ളൂ. അല്ലാതെ ഇത് കണ്ടിട്ട് എന്നാലിതിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ പറ്റി എഴുതിയേക്കാം, അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂടാ, അതിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു. നിങ്ങളെന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും. കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ലാല്‍ സാറിന്റെ പ്രശസ്തമായ ഡയലോഗ് പോലെ കൊല്ലാതിരുന്നൂടെ

നെയ്യാറ്റിൻകര ഗോപനായാണ് ആറാട്ടിൽ മോഹൻലാൽ എത്തിയത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്ന് ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയരാഘവൻ, സായ് കുമാർ, സിദ്ദിഖ്, റിയാസ് ഖാൻ, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, അശ്വിൻ, ലുക്മാൻ, അനൂപ് ഡേവിസ്, രവികുമാർ, ഗരുഡ റാം, പ്രഭാകർ, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്സേന, സീത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

Written by admin

മാസ്ക് മാറ്റിയാൽ ആളുകൾ വന്നു സെൽഫി എടുക്കാൻ ചോദിക്കും : മൃദുലയും യുവ കൃഷ്ണയും

പ്രണവിനെ കിട്ടിയില്ലെങ്കിൽ നിവിൻ പോളിയെ പോലെ വൈബുള്ള ഒരാളെ കെട്ടണമെന്നുണ്ട് :ഗായത്രി സുരേഷ്