in

കറുത്തിട്ടാണ് എന്ന അപകര്‍ഷതാ ബോധം, മേക്കപ്പ് ഇട്ട് മറച്ചു പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്: നവ്യാനായർ

നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നവ്യാനായർ. താരത്തിന് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രമാണ് ഒരുത്തി .ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് നവ്യാ പ്രേക്ഷകർക്കു മുന്നിലെത്തിയത്. തീയേറ്ററിൽ മികച്ച കയ്യടികൾ നേടിയ ചിത്രത്തിന് പ്രമോഷനുമായി ബന്ധപ്പെട്ട് നവ്യ നിരവധി മാധ്യമങ്ങൾക്ക് മുൻപിൽ അഭിമുഖത്തിന് വന്നിരുന്നു ,ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂടെ താരം തന്നെ സിനിമാ ജീവിതത്തെ കുറിച്ചും സമൂഹത്തിൻറെ കാഴ്ചപ്പാട് നെക്കുറിച്ചും താരം വ്യക്തമാക്കുകയാണ്.

നിനക്ക് അത്ര കളറും സൗന്ദര്യവുമൊന്നും ഇല്ലെങ്കിലും നീ സിനിമയില്‍ ഈ നിലയിലൊക്കെ എത്തിയല്ലോ’ എന്ന സഹപ്രവര്‍ത്തകയുടെ ചോദ്യം ഏറെ തന്നെ വേദനിപ്പിച്ചിട്ടുണ്ട് എന്നും കറുത്തിട്ടാണ് എന്ന അപകര്‍ഷതാ ബോധം, മേക്കപ്പ് ഇട്ട് മറച്ചു പിടിക്കാന്‍ പലപ്പോഴും താൻ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല എന്നും താരം വ്യക്തമാക്കി.

തിരിച്ചുവരവിന് തനിക്ക് ഏറെ പ്രചോദനം തന്നത് മഞ്ജു വാര്യർ ആണെന്നും മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരികെ വന്നപ്പോഴാണ് കല്യാണം കഴിഞ്ഞു പോയ നടിമാർക്കും ഇവിടെ ഒരു സ്പേസ് ഉണ്ടെന്ന് മനസ്സിലായത് എന്നും താരം കൂട്ടിച്ചേർത്തു. ചിത്രം മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത് ,അതുപോലെതന്നെ ചിത്രം തിയേറ്ററിൽ പോയി കാണണം എന്നും എല്ലാവരും മികച്ച അഭിപ്രായങ്ങൾ പങ്കു വെക്കണം എന്ന് നവ്യ അഭിമുഖത്തിലൂടെ വ്യക്തമാക്കി.

Written by admin

പ്രേമിച്ചിട്ടുണ്ട്, അങ്ങനെ തന്നെ തേഞ്ഞിട്ടുമുണ്ട്, ആദ്യ കാഴ്ചയിൽ ഇഷ്ടം തോന്നിയ നടൻ ഒരു ആക്‌സിഡന്റിൽ മരിച്ചു, സുരഭി ലക്ഷ്മി

‘കിടിലൻ ലുക്കിൽ തിളങ്ങി ‘സ്വാസിക’…ചിത്രങ്ങൾ കാണാം..!!