മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരേപേലെ തിളങ്ങുന്നതാരത്തെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എത്തിയിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു നടിയെ തേടി അംഗീകാരം എത്തിയത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ചോദ്യങ്ങൾക്ക് നടി പറഞ്ഞ മറുപടികളാണ് ശ്രദ്ധേയം.
ദേഷ്യം വരുമ്പോൾ സ്വന്തം ഫോൺ എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു സുരഭിയുടെ മറുപടി. സ്വന്തം ഫോണല്ലേ എന്ന് ചോദിച്ചപ്പോൾ അതാണ് ഏറ്റവും കൂടുതലെന്നും സുരഭി പറയുന്നു. അടുത്തത് വെള്ളമടിച്ച് ബോധം പോയിട്ടുണ്ടോന്ന എന്നായിരുന്നു. താൻ വെള്ളം അടിക്കാറേ ഇല്ലെന്നായിരുന്നു മറുപടി.
ആദ്യ കാഴ്ചയിൽ തന്നെ ഒരു നടനോട് ഇഷ്ടം തോന്നിയിട്ടുണ്ടോന്ന ചോദ്യത്തിന് ഇഷ്ടം പോലെ ഉണ്ടെന്നാണ് ആയിരുന്നു സുരഭിയുടെ മറുപടി. പ്രണയം എന്ന് പറയാൻ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടൻ എന്ന് തോന്നിയിട്ടുണ്ട്. ഒരു ക്രഷ് ആണ് തോന്നിയത്. ആദ്യ കാഴ്ചയിൽ അല്ല. ആ നടന്റെ സിനിമ കണ്ടപ്പോഴാണ്. സഞ്ചാരി വിജയ് എന്ന കന്നട നടാണ്. അദ്ദേഹം ഇപ്പോൾ മരിച്ച് പോയി. പുള്ളി ആക്സിഡന്റിലാണ് മരിക്കുന്നത്. ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ‘നാനു അവളല്ല അവനു’ എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണ് ഇഷ്ടം തോന്നിയത്.
പ്രേമിച്ച ആളെ തേച്ചിട്ടുണ്ടോന്ന ചോദ്യത്തിന് തേക്കുക എന്ന് പറയാൻ പറ്റില്ല. രണ്ട് പേരുടെയും ഇതുകൊണ്ട് അങ്ങ് തേഞ്ഞ് പോയതാണ്. പ്രേമിച്ചിട്ടുണ്ട്, അങ്ങനെ തന്നെ തേഞ്ഞിട്ടുമുണ്ടെന്ന് പറയാം. തുറന്ന് പറയാൻ മടിച്ച പ്രണയം ജീവിതത്തിൽ ഉണ്ട്. അത് അയാള് പറയണമെന്നുണ്ടെങ്കിലും ആള് ഇപ്പോഴില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. താൻ അഭിമുഖങ്ങളിൽ പരമാവധി നുണ പറയാതെ ഇരിക്കാനാണ് ശ്രമിക്കുന്നത്. ലൊക്കേഷനുകളിൽ പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യം വരുമ്ബോഴാണെന്നാണ് സുരഭി പറയുന്നത്.
ഒരു സിനിമയിൽ താൻ ധരിച്ച കോസ്റ്റ്യൂം എടുത്തിട്ട് ആ ഷോട്ട് കഴിഞ്ഞ് നിലം തുടയ്ക്കുന്നതായി കണ്ടു. തൊട്ടടുത്ത ദിവസവും എനിക്ക് അതേ കോസ്റ്റിയൂമിൽ അഭിനയിക്കേണ്ടി വന്നാൽ ആ ഡ്രസ് തന്നെ ചിലപ്പോൾ അലക്കിയിട്ട് കൊണ്ട് തരും. അങ്ങനൊരു സാഹചര്യത്തിലാണ് താൻ ദേഷ്യപ്പെട്ടത്. ആരോടും പറയാത്ത ഒത്തിരി രഹസ്യങ്ങളുണ്ട്. അത് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. നമുക്ക് മാത്രമേ നമ്മളെ കുറിച്ച് എല്ലാം അറിയുകയുള്ളു. ചിലരോട് ചില കാര്യങ്ങൾ മാത്രമേ പറയാൻ പറ്റുകയുള്ളു. അങ്ങനെ എല്ലാവരോടും എല്ലാ കാര്യങ്ങളും പറയാൻ പറ്റില്ല. എല്ലാം തുറന്ന് പറയാൻ പറ്റുന്ന ആരുമില്ലെന്ന് സുരഭി സൂചിപ്പിച്ചു. ജീവിതത്തിൽ മിക്കപ്പോഴും ഡിപ്രഷൻ തോന്നാറുണ്ട്.