in

അവളുടെ കൂടെ എന്നുള്ളതില്‍ ഒരുമാറ്റവുമില്ല, കാവ്യയെും ദിലീപിനെയും കുറിച്ചുള്ള ചോദ്യത്തിന് നവ്യ നായരുടെ മറുപടി

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നടി ഇപ്പോള്‍ ഒരുത്തീയില്‍ എത്തി നില്‍ക്കുകയാണ്. ഇഷ്ടത്തില്‍ ദീലീപിന്റെ നായികയായി നവ്യയെ തിരഞ്ഞെടുത്തത് മഞ്ജു വാര്യരായിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ഹിറ്റാവുകയും ചെയ്തു. പിന്നീട് നിരവധി അവസരങ്ങള്‍ തേടിയെത്തി. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ഒരുത്തീയിലൂടെ മടങ്ങി വരവ് ഗംഭീരമാക്കി. ഇപ്പോള്‍ ഒരു പരിപാടിക്കിടെ സിനിമ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ.

നവ്യയുടെ വാക്കുകള്‍, ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ബുദ്ധിമുട്ടാണ്. കാരണം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ശരിയുടെ പക്ഷം, തെറ്റിന്റെ പക്ഷം എന്നത് റിലേറ്റീവായി പോകുന്നുണ്ട്. ഈ വിഷയം തന്നെ കോടതിയില്‍ ഇരിക്കുന്നൊരു വിഷയമാകുമ്പോള്‍ അതേക്കുറിച്ച് ആധികാരികമായി പറഞ്ഞ് അത് വഷളാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെ എന്റെ സഹപ്രവര്‍ത്തക അനുഭവിച്ച ബുദ്ധിമുട്ട് വലിയ ബുദ്ധിമുട്ടാണ്. അവളുടെ കൂടെ എന്നതില്‍ എന്നും മാറ്റമില്ല.

ബോംബൈയിലായിരുന്നതിനാല്‍ എനിക്ക് ഡബ്ലുസിസിയുടെ യോഗത്തിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല, സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള ഒരിടം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയാകാന്‍ കാരണം ഡബ്ല്യുസിസി അതേക്കുറിച്ച് സംസാരിച്ചതിനാലാണ്. അതിന് മുമ്പ് തന്നെ റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതായിരുന്നുവെന്നാണ് ഞാനും കരുതുന്നത്.

കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ല. വ്യക്തിപരമായി ഞങ്ങള്‍ സുഹൃത്തുക്കളല്ല. ഞാനൊരു കുലസ്ത്രീയൊന്നുമല്ല, സാധാരണ സ്ത്രീയാണ്. ഏതെങ്കിലും ഒരു കാര്യമേ എനിക്ക് ഒരു സമയത്ത് ചെയ്യാനാവുള്ളൂ, ഇത് പറഞ്ഞ് മകന്‍ എന്നെ കളിയാക്കാറുണ്ട്. നമ്മുടെ ശരി മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ശീലത്തോട് താല്‍പര്യമില്ല, എനിക്ക് സിനിമ കാണാന്‍ പോവാനിഷ്ടമാണ്. എന്റെ ഭര്‍ത്താവിന് ഇഷ്ടമില്ല, എന്നോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹത്തിന് വേണമെങ്കില്‍ മാറ്റം വരുത്താം. മകള്‍, മരുമകള്‍, ഭാര്യ, അമ്മ തുടങ്ങി കുറേ റോളുണ്ട് ജീവിതത്തില്‍. പൂര്‍ണമായിട്ടും നമ്മളെ അറിയുന്നത് നമുക്ക് മാത്രമാണ്

Written by admin

തനിക്ക് മോശമല്ല എന്ന് തോന്നുന്ന ഏതു വസ്ത്രം ധരിക്കാൻ ഇഷ്ടമാണ്: അനാർക്കലി

ദിവസങ്ങൾ ആയിട്ടില്ല. ഞാൻ ആവേശത്തിലാണ്: മഴവില്ലഴകിൽ നിറവയറിൽ ആതിര മാധവ്