in

ഞാന്‍ നിത്യാ മേനോനെ കാമമില്ലാതെ സ്നേഹിച്ചു, എന്നെ ഒരു സഹോദരനായി പോലും കാണാന്‍ അവര്‍ തയ്യാറായില്ല, സന്തോഷ് വര്‍ക്കി

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. ചിത്രത്തിന്റെ റിവ്യു പറഞ്ഞതോടെയാണ് ഇയാള്‍ വൈറലായത്. ഇപ്പോള്‍ മോഹന്‍ലാലിനേക്കാള്‍ താന്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണെന്നും അവരെ എന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും സന്തോഷ് പറഞ്ഞിരുന്നു. നിത്യയുടെ കുടുംബം തന്നെ പോക്‌സോ കേസില്‍ പെടുത്താന്‍ നോക്കിയെന്ന ആരോപണവും യുവാവ് ഉന്നയിക്കുന്നു.

ഇപ്പോഴിതാ, നിത്യാ മേനോനെ കാണാന്‍ ബംഗളൂരുവിലെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സന്തോഷ്. നിത്യാ മേനോനെ കാണാന്‍ ഒരുപാട് ശ്രമിച്ചു, ഒരിക്കല്‍ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നു. എന്നാല്‍, നിത്യയുടെ വീട്ടുകാര്‍ തന്നെ പോക്സോ കേസില്‍ പെടുത്താന്‍ ശ്രമിച്ചു, തനിക്കെതിരെ പോക്സോ ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെന്നും ഇയാള്‍ പറയുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന്, ബംഗളൂരുവിലെ പോലീസ് കമ്മീഷണര്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിടാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും സന്തോഷ് പറയുന്നു.

‘ഞാന്‍ നിത്യാ മേനോനെ കാമമില്ലാതെ സ്നേഹിച്ചു. ഞാന്‍ അവളെ കാണാന്‍ ഒരുപാട് ശ്രമിച്ചു. എന്റേത് ആത്മാര്‍ത്ഥമായ സ്നേഹം ആയിരുന്നു. എന്നെ ഒരു സുഹൃത്തോ സഹോദരനോ ആയി കണക്കാക്കാനോ ഫോണ്‍ നമ്പര്‍ തരാനോ അവര്‍ തയ്യാറായില്ല. കോളാമ്പി ഫിലിം ലൊക്കേഷനില്‍ വെച്ച് ഞാന്‍ നിത്യയെ പ്രണയാഭ്യര്‍ത്ഥന നടത്തി. അവരത് നിഷേധിച്ചു.

അത് ഏറെ വേദനാജനകവും ഹൃദയഭേദകവുമായിരുന്നു. നിത്യ ബുദ്ധിമതിയും സര്‍ഗ്ഗാത്മകതയുള്ളവളും സ്ത്രീത്വമുള്ളവളും വ്യക്തിത്വമുള്ളവളുമാണ്. നല്ല ശബ്ദത്തിന് ഉടമയാണ് അവര്‍. നല്ല മനസ്സുള്ള ഒരു സ്ത്രീയാണ് അവര്‍’, സന്തോഷ് വര്‍ക്കി പല തവണയായി തന്റെ ഫേസ്ബുക്കില്‍ എഴുതി. നിത്യാ മേനോനെ തനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് അവരെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചത്. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞു. ഇക്കാര്യം നിത്യയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു.

Written by admin

‘സാരിയിൽ ആരാധകരെ വിസ്മയിപ്പിച്ചു താര സുന്ദരി’ഷംന കാസിം’….ക്യൂട്ട് ചിത്രങ്ങൾ കണ്ട് നോക്കാം..!!!

മണ്ടത്തരങ്ങള്‍ക്ക് വളം വച്ച് തന്ന് കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു പിടിച്ചു വഴി നടത്തുന്ന എന്റെ ജയേഷേട്ടന് നന്ദി, ജന്മദിനത്തില്‍ ലക്ഷ്മിപ്രിയ