ആറാട്ട് എന്ന ചിത്രത്തിൻറെ റിവ്യൂ പറഞ്ഞതിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ സന്തോഷ് വർക്കി ഇപ്പോള്‍ തനിക്ക് ആരോടും ക്രഷില്ലെന്ന് തുറന്ന് പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
‘ഇപ്പോഴും ഞാൻ മോഹൻലാല്‍ ഫാനാണ്. ഞാൻ പറയുന്നതൊന്നും പ്ലാൻഡല്ല. ഇപ്പോള്‍ എനിക്ക് ആരോടും ക്രഷില്ല. കാരണം പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചു. എന്റെ എല്ലാ പ്രണയവും വണ്‍സൈഡഡായിരുന്നു. ഇനി എനിക്ക് വേദനിക്കാൻ വയ്യ. ഇതുവരെ ഒരു റിലേഷൻ ഉണ്ടായിട്ടില്ല. ഗേള്‍ഫ്രണ്ടില്ല. അതിന് പിന്നിലെ കാരണം എന്റെ ഗ്ലാമറില്ലായ്മയാണെന്ന് തോന്നുന്നു. എല്ലാവരും ഗ്ലാമറും നോക്കും. ബുദ്ധിയും നല്ല മനസുമാണ് ആളുകള്‍ നോക്കുന്നതെങ്കില്‍ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ. ഞാൻ സ്ത്രീലംബടനല്ല.
ഞാൻ കാമത്തോടെയല്ല സ്നേഹിക്കുന്നത്. അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ്. മമ്മൂട്ടിയുടെ ബസൂക്കയില്‍ നിന്നും ഞാൻ പിന്മാറിയത് ആക്ടിങിനോട് താല്‍പര്യമില്ലാത്തതുകൊണ്ടാണ്. ഞാൻ ഫീല്‍ഡ് ഔട്ടായിയെന്ന് പെരേര പറയുന്നുണ്ട് അത് സത്യമല്ല. ഇവിടെ നടക്കുന്നത് ഫിലിം റിവ്യുവല്ല കോമാളിത്തരവും പൊട്ടത്തരവുമാണ്. പേരേരയ്ക്ക് സിനിമയല്ല പൊളിറ്റിക്സാണ് നല്ലത്. അതിന്റെ വക്രത പുള്ളിക്കുണ്ട്. സ്ക്രിപ്റ്റ് സെലക്ഷനില്‍ മമ്മൂക്കയാണ് ഇപ്പോള്‍ ബെസ്റ്റ്. പണ്ട് ലാലേട്ടന്റെ സ്ക്രിപ്റ്റ് സെലക്ഷൻ നല്ലതായിരുന്നു. മമ്മൂക്കയുടെ ബെസ്റ്റ് ടൈമാണിപ്പോള്‍. മോഹൻലാല്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. മമ്മൂക്ക അങ്ങനെയല്ല.
കമന്റ്സ് ഞാൻ ഇപ്പോള്‍ വായിക്കാറില്ല. അച്ഛനേയും അമ്മയേയും കുറിച്ചെല്ലാം കമന്റ്സ് വരാറുണ്ട്. പെരേരയുടെ ആളുകളാണ് അത്തരം കമന്റുകള്‍ ഇടുന്നത്. ജോലിയുടെ ഡെഡിക്കേഷൻ,ടാലന്റ് എന്നിവ മോഹൻലാലിനാണ് കൂടുതല്‍. ബസൂക്കയില്‍ നിന്നും പിന്മാറിയത് ഫുഡും വസ്ത്രം മാറാൻ സ്ഥലവും ഒന്നും തരാതിരുന്നകൊണ്ടാണ്. മമ്മൂട്ടിയോട് പോയി സംസാരിക്കാൻ പേടിയാണ്. അദ്ദേഹവും ദേഷ്യക്കാരനാണ് ഞാനും ദേഷ്യക്കാരനാണ്.
അപ്പോള്‍ രണ്ടുപേരും തമ്മില്‍ അടിയാകും. ഞാൻ ഒരു കോമാളിയല്ല. ഐഐടി ബോംബെയില്‍ വരെ അഡ‍്മിഷൻ കിട്ടിയ ആളാണ്. ഇന്റലക്ചല്‍ സെലിബ്രിറ്റിയാണ് ഞാൻ. ഐൻസ്റ്റീനെപ്പോലെയാക്കെ ആകാൻ ആഗ്രഹമുണ്ട്. പുതിയ മീഡിയക്കാർ എന്നെ ഇപ്പോള്‍ അവോയ്ഡ് ചെയ്യുന്നുണ്ട്. ഈ ഫെയിം ഞാൻ എഞ്ചോയ് ചെയ്യുന്നുണ്ട്. അതുകൊണ്ട് അത് നിലനിർത്താൻ ആഗ്രഹിക്കുന്നു.’- സന്തോഷ് വർക്കി പറയുന്നു.