in

മണ്ടത്തരങ്ങള്‍ക്ക് വളം വച്ച് തന്ന് കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു പിടിച്ചു വഴി നടത്തുന്ന എന്റെ ജയേഷേട്ടന് നന്ദി, ജന്മദിനത്തില്‍ ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം സോഷ്യല്‍ ലോകത്തും സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ തന്റെ 37-ാം ജന്മദിനത്തെ കുറിച്ച് ലക്ഷ്മി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഇന്ന് ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചാണ്. കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത് എന്ന് അറിയുന്നു. കെട്ടുവള്ളത്തിലെ ഉച്ച ഊണിലും കുഞ്ഞു കേക്കിലും ഒതുക്കുന്ന പിറന്നാള്‍ ആഘോഷം ഈ പോസ്റ്റോടു കൂടി ആരംഭിക്കുകയാണ്. -ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്, ഈ സുന്ദര ഭൂമികയില്‍ മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുമ്പോലെ ഉരുട്ടി മല കയറ്റിയും താഴേക്കൂര്‍ന്നും പിന്നെയും ഉരുട്ടി മുകളിലെത്തിച്ചും മുപ്പത്തിയേഴു വര്‍ഷങ്ങള്‍! എത്ര കഠിനമായ സാഹചര്യത്തിലും കൈവിടാത്ത ജഗദീബികയ്ക്ക് നന്ദി. മണ്ടത്തരങ്ങള്‍ക്ക് വളം വച്ച് തന്ന് കൂടുതല്‍ കൂടുതല്‍ ചേര്‍ത്തു പിടിച്ചു വഴി നടത്തുന്ന എന്റെ ജയേഷേട്ടന് നന്ദി. അമ്മയുടെ പൂര്‍ണ്ണ ആനന്ദമായ എന്റെ മാതുക്കുട്ടിയ്ക്ക് നന്ദി.

എന്നിലെ എന്നെ സ്‌നേഹിക്കുന്ന നിങ്ങള്‍ക്കോരോരുത്തര്‍ക്കും നന്ദി.. എന്നെ സ്‌നേഹിക്കാത്തവര്‍ക്കും നന്ദി… നിറഞ്ഞ സ്‌നേഹം എല്ലാവരോടും. ഇന്ന് ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചാണ്. കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത് എന്ന് അറിയുന്നു. കെട്ടുവള്ളത്തിലെ ഉച്ച ഊണിലും കുഞ്ഞു കേക്കിലും ഒതുക്കുന്ന പിറന്നാള്‍ ആഘോഷം ഈ പോസ്റ്റോടു കൂടി ആരംഭിക്കുകയാണ്. നിറഞ്ഞ സ്‌നേഹത്തോടെ

 

Written by admin

ഞാന്‍ നിത്യാ മേനോനെ കാമമില്ലാതെ സ്നേഹിച്ചു, എന്നെ ഒരു സഹോദരനായി പോലും കാണാന്‍ അവര്‍ തയ്യാറായില്ല, സന്തോഷ് വര്‍ക്കി

അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു, തുറന്നു പറഞ്ഞ് അമ്പിളി ദേവി