in

തലവേദന ട്യൂമർ ആയി… മരണത്തിൻറെ വക്കിൽനിന്ന് രക്ഷപ്പെട്ടത് മൂന്നുതവണ

ടെലിവിഷൻ സീരിയലുകളിലൂടെയും കോമഡി ഷോകളിലൂടെയും താരമായി മാറിയ നടനാണ് അനീഷ് രവി. മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ സ്ഥാനം നേടാൻ കഴിഞ്ഞ ഒരു നടൻ. കാര്യം നിസ്സാരം എന്ന സീരിയലിൽ വില്ലേജ് ഓഫീസറായി അഭിനയിചാണ് അനീഷ് ഏറെ ശ്രദ്ധനേടിയത്. പിന്നീട് അളിയൻ വേഴ്സസ് അളിയൻ എന്ന സീരിയലിലും അഭിനയിച്ചു. അനീഷ് രവി എന്ന നടനെ പ്രത്യേകമായി തിരിച്ചറിയാനുള്ള രണ്ടു കഥാപാത്രങ്ങളായിരുന്നു ഈ പരമ്പരകളിലെത്. മെഗാ സീരിയൽ രംഗത്ത് ശബ്ദം കൊണ്ടുപോലും പ്രേക്ഷകർക്ക് തിരിച്ചറിയാൻ സാധിക്കുന്ന അപൂർവ്വ നടൻ തന്നെയാണ് അനീഷ്. പല കഥാപാത്രങ്ങളിലൂടെയും അനീഷ് എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ പ്രോഗ്രാമുകളിൽ ഒക്കെ അവതാരകനായും അനീഷ് ഒരുപാട് തിളങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ബിഗ് സ്ക്രീനിലും മുഖം കാണിക്കാൻ അനീഷിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ നിത്യഹരിതനായകൻ പ്രേംനസീറിൻ്റെ നാടായ ചിറയിൻകീഴിൽ നിന്നുമാണ് അനീഷ് എത്തിയിരിക്കുന്നത്. എന്നാൽ ആ ജീവിതയാത്രയിൽ നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടാ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അനീഷ് തന്നെ മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു. ഈ ലോക് ഡൗൺ കാലത്ത് തുടർച്ചയായി 51 ദിവസം ഫേസ്ബുക്കിൽ ലൈവിൽ എത്തി പ്രേക്ഷകരുമായി സംസാരിക്കാൻ അനീഷ് മറന്നിട്ടില്ലായിരുന്നു. പ്രേക്ഷകരെ മോട്ടിവേറ്റ് ചെയ്യാനും അനീഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പലതരം പ്രതിസന്ധികൾ നേരിട്ട തനിക്ക് മരണത്തെ മുഖാമുഖം കണ്ട് പ്രതിസന്ധികൾ ഉണ്ട് എന്നാണ് താരം പറയുന്നത്. അതു തന്നെ ഏറെക്കാലം ഉറക്കത്തിലും വേട്ടയാടിയിരുന്നു. കടുത്ത തലവേദനയിൽ നിന്നും ഒരു മോചനം ആയിരുന്നു അത് എന്ന് അനീഷ് പറയുന്നു.

2006-2007 കാലഘട്ടത്തിൽ ‘മിന്നുകെട്ട്’ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയമായിരുന്നു. സൂപ്പർ ഹിറ്റ് ആയി സംപ്രേക്ഷണം ചെയ്യുന്ന ഒരു സീരിയൽ ആയിരുന്നു ആ സമയത്ത് മിന്നുകെട്ട്. അതിലെ ബിമൽ ആർ മേനോൻ എന്ന ശ്രദ്ധേയനായ കഥാപാത്രം ആയിരുന്നു അനീഷ് അവതരിപ്പിച്ചിരുന്നത്. അപ്പോഴാണ് വില്ലൻ്റെ രൂപത്തിൽ അനീഷിൻ്റെ ശരിക്കുമുള്ള ജീവിതത്തിൽ തലവേദന എത്തുന്നത്. എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് തലവേദന എത്തി. ചികിത്സിച്ചെങ്കിലും അന്ന് ഭേദമായില്ല. തലവേദനയ്ക്കുള്ള കാരണം മനസ്സിലാക്കാത്തതിനാൽ ഒന്നും ചെയ്യാനും ഉണ്ടായിരുന്നില്ല. ഗുളികകൾ ഒക്കെ കഴിച്ചിട്ടും, നെറ്റി പൊള്ളുന്നത് വരെ വേദനസംഹാരികൾ ഉപയോഗിച്ചു എങ്കിലും വേദനയ്ക്ക് യാതൊരു കുറവും ഉണ്ടായില്ല. പിന്നീട് വേദന സഹിച്ചും അനീഷ് അഭിനയം തുടർന്നു. വിമൽ എന്ന കഥാപാത്രം ഉറക്കെ സംസാരിക്കുന്ന കോമഡി പറയുന്ന തരത്തിലായിരുന്നു. ഒരു നിമിഷം ജീവിതവും കരിയറും കൈവിട്ടു പോകും എന്ന് തോന്നിപ്പോയി. ചിറയിൻകീഴ് ഉള്ള ദേവി ക്ഷേത്രത്തിൽ പോയി ദേവിക്ക് മുൻപിൽ നിറകണ്ണുകളോടെ തൊഴുതു നിന്നു. ഒന്നും വേണ്ട പൂർണ്ണ ആരോഗ്യത്തോടെ നിവർന്നുനിൽക്കാൻ ആകണേ എന്നു മാത്രമായിരുന്നു ആ സമയത്ത് മനസ്സിലെ പ്രാർത്ഥന. ഭാര്യയുടെ ചേച്ചി ഡോക്ടർ രാജലക്ഷ്മി വഴി ശ്രീചിത്ര മെഡിക്കൽ സെൻറിലെ ന്യൂറോ സർജനായ ഡോക്ടർ ഈശ്വറിൻ്റെ അടുത്തെത്തി.

കഥ തലച്ചോറിൽ ഒരു സ്പോട്ട് രൂപപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞതോടെ സർജറി വേണ്ടി വരുമോ എന്ന് ആശങ്കയിലായി. തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഡോക്ടറാണെന്ന് അനീഷ് പറയുന്നു. ഡോക്ടർ തനിക്കു തന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല എന്നും, ഇതൊന്നും കാര്യമാക്കേണ്ട എളുപ്പത്തിൽ മാറ്റാം എന്നിങ്ങനെയുള്ള വാക്കുകൾ തനിക്ക് കരുത്ത് നൽകിയെന്നും അനീഷ് പറയുന്നു. ട്രീറ്റ്മെൻറ് തുടങ്ങി. ഡോക്ടറെ കാണുന്നത് പോലും സന്തോഷവും ആശ്വാസവും നൽകിത്തുടങ്ങി. ഒപ്പം ലൊക്കേഷനിൽ ഏവരുടെയും പിന്തുണയും ആ സമയത്ത് ലഭിച്ചിരുന്നു. രണ്ടു വർഷത്തോളം നീണ്ടുനിന്ന ചികിത്സയിൽ വേദനയ്ക്ക് ശമനം ഉണ്ടായി. ഇപ്പോൾ അനീഷ് അതിൽ നിന്നും പൂർണമായും ഭേദമായിരിക്കുകയാണ്. തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ ഈശ്വരതുല്യനായി വന്ന ആളാണ് ഡോക്ടർ ഈശ്വർ എന്നും. താൻ താണ്ടിയ മനോവേദനകളുടെയും പ്രയാസങ്ങളുടെയും ആഴം എന്നും തൻറെ ഉള്ളിൽ ഉണ്ടാകുമെന്നും അനീഷ് തുറന്നു പറയുന്നു.

Written by admin

കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ നിന്നും സ്വയം രാജിവെച്ച് പോകണം, അല്ലെങ്കിൽ പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങൾ ചെയ്യണം

‘ഹോളിവുഡ് ഗെറ്റപ്പിൽ സുന്ദരിയായി നടി’മഡോണ സെബാസ്റ്റിയൻ’….. ഗ്ലാമർ ചിത്രങ്ങൾ കാണാം..!!