in

പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നു, പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവും ഇല്ലാതെ തീ പിടിച്ചിരുന്നു

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിൽ തിരികെ എത്തി സജീവമാകുന്നത് കാത്തിരിക്കുകയാണ് ആരാധകർ. അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ജഗതി. നിലവിലെ അവസ്ഥയ്ക്ക് അനുയോജ്യമായ സിനിമകളുടെ ആലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്. സിബിഐ അഞ്ചിൽ ​ജ​ഗതി എത്തുന്നുണ്ട്. ഇപ്പോഴിതാ ഫ്ളവേഴ്‌സ് ഒരു കോടിയിൽ എത്തിയ ജഗതിയുടെ മകൾ പാർവ്വതി ഷോൺ ആ അപകട ദിവസത്തെയും അത് കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചും ഒരിക്കൽ കൂടെ തുറന്ന് പറഞ്ഞു. വാക്കുകൾ

പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നു. പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവും ഇല്ലാതെ തീ പിടിച്ചിരുന്നു. ആ ദിവസം ഇപ്പോഴും ഓർമയുണ്ട്. പപ്പ വിളിച്ച് പറഞ്ഞിട്ട് ഞാനും വീട്ടിൽ എത്തിയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്. പപ്പയെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാൻ സാധിക്കില്ല. മൊബൈൽ ഫോൺ ഉപയോഗിക്കില്ലായിരുന്നു. ഡ്രൈവർ അങ്കിളിനെ വിളിച്ചാണ് പപ്പ എവിടെ എത്തി എന്നൊക്കെ അറിയുന്നത്. അന്ന് പക്ഷെ വണ്ടി ഓടിച്ചത് പപ്പയുടെ ഡ്രൈവർ ആയിരുന്നില്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്.

പപ്പ ഷൂട്ടിങ് കഴിഞ്ഞ് വളരെ അധികം ക്ഷീണിച്ചിരുന്നു. പിൻ സീറ്റിൽ ഉറങ്ങുകയായിരുന്നു. സീറ്റ് ബെൽറ്റ് എല്ലാം ധരിച്ചിരുന്നു. പക്ഷെ എന്താണെന്ന് വച്ചാൽ ആ കാറിൽ എയർബലൂൺ സംവിധാനം ഉണ്ടായിരുന്നില്ല. ഡ്രൈവർ ഉറങ്ങി പോയതാണെന്നാണ് പറയുന്നത്. അച്ഛന്റെ ഒരു സുഹൃത്താണ് ഞങ്ങളെ ആദ്യം വിളിച്ചത്, അമ്പിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക്, പപ്പയ്ക്ക് എന്താണ് എന്ന് ഞങ്ങൾ തിരിച്ച് ചോദിക്കുമ്പോഴേക്കും കാൾ കട്ടായി. പിന്നെ തുരുതുരാ കോളുകൾ. ടിവി തുറന്നപ്പോൾ അതിലും.

മിംമ്‌സ് ആശുപത്രിയിൽ എത്തിയപ്പോഴും പപ്പയ്ക്ക് ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്. കുഴപ്പം ഒന്നുമില്ല തിരിച്ച് വരും. പക്ഷെ കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. കണ്ണിന്റെ പുരികം മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് പപ്പ ഇവിടെ വരെ എത്തിയില്ലേ. ഇനി എഴുന്നേറ്റ് നടക്കും. എനിക്ക് വിശ്വാസമുണ്ട്.

ഏറ്റവും അധികം വേദനിപ്പിച്ചത് ചിലരുടെ ചോദ്യങ്ങളാണ്, എങ്ങിനെ വല്ല രക്ഷയുമുണ്ടോ.. ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ സഹിക്കാൻ കഴിയുമായിരുന്നില്ല. മരിച്ചു എന്ന് പറഞ്ഞവരുണ്ട്. വീട്ടുകാർ കൊല്ലാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നവർക്ക് അറിയില്ല ഞങ്ങളുടെ വേദന. അച്ഛന്റെ അവസ്ഥ കാണാൻ പറ്റാത്തത് കൊണ്ട് അടുത്ത സുഹൃത്തുക്കൾ പലരും വരാതിരുന്നിരുന്നു. അതിൽ ഒന്നും സങ്കടം ഉണ്ടായിരുന്നില്ല എന്നും പാർവ്വതി പറഞ്ഞു

Written by admin

‘എന്താ ഒരു ചന്തം….കേരള ലുക്കിൽ തിളങ്ങി നടി’ഷംന കാസിം’…ചിത്രങ്ങൾ കാണാം..!!

ഇനിയും കാത്തിരിക്കാൻ ആവില്ല : ഏറ്റവും പുതിയ ചിത്രങ്ങളുമായി മീര ജാസ്മിൻ