in

ജഗതിയുടെ മകൾ വീണ്ടും അമ്മയായി : മകൻറെ ഒന്നാം പിറന്നാളിന് പിന്നാലെ സന്തോഷവാർത്തയുമായി ശ്രീലക്ഷ്മി

Srilakshmi brought good news following her son's first birthday.

അവതാരികയായി മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് ശ്രീലക്ഷ്മി. നടൻ ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി വിവാഹിതയായതും അമ്മയായതും ഒക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു. ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും ജിജിന്റെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നിരിക്കുകയാണ്.

ശ്രീലക്ഷ്മി വീണ്ടും അമ്മയായ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അമ്മയായ സന്തോഷം ആദ്യം പങ്കുവയ്ച്ചത് ശ്രീലക്ഷ്മി തന്നെയാണ്. ഏവരോടുമുള്ള നന്ദിയും താരം പോസ്റ്റിലൂടെ പങ്കുവെച്ചു.

ഇഷ എന്നാണ് മകളുടെ പേരൊന്നും സമൂഹമാധ്യമത്തിൽ എഴുതി. വിവാഹത്തിന് ശേഷം ദുബായിലാണ് ശ്രീലക്ഷ്മിയും ഭർത്താവും താമസിക്കുന്നത്. അടുത്തിടെയാണ് മൂത്ത മകന് ഒരു വയസ്സ് തികഞ്ഞ സന്തോഷം താരം പങ്കുവെച്ചത്. 2019ലായിരുന്നു ശ്രീലക്ഷ്മിയും കൊമേഴ്സ്യൽ പൈലറ്റ് ആയ ജിജിനും തമ്മിലുള്ള വിവാഹം നടന്നത്. സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇത്. ഒന്നരവർഷം മുൻപായിരുന്നു ജീവിതത്തിലേക്ക് മകൻ ജനിച്ചത്. മകൻറെ ഒന്നാം പിറന്നാളിന് പിന്നാലെയാണ് പുതിയ വിശേഷം പങ്കുവെച്ചത്.

അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ 2019ലായിരുന്നു ശ്രീലക്ഷ്മി വിവാഹിതയായത്.കൊച്ചിയിൽ അയൽക്കാർ ആയിരുന്ന ജിജിനും ശ്രീലക്ഷ്മിയും അന്നുമുതൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു.

Written by amrutha

Prayaga is responding to negative comments about the dress on social media.

എന്നാ പിന്നെ ഞാൻ നിങ്ങൾ പറയുന്ന പോലെ ജീവിക്കാം: വിമർശകരോട് തുറന്നടിച്ചു പ്രയാഗ മാർട്ടിൻ

So, Ameya and Kiran with the first post reporting from Canada.

അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ് : ഭാവി വരനെ കാനഡയിൽ വെച്ച് കണ്ടുമുട്ടിയ സന്തോഷത്തിൽ അമേയ