ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന ഗായികയായും അവതാരകയായും യൂട്യൂബർ ആയും പ്രേക്ഷക ശ്രദ്ധ നേടുകയാണ് അമൃതാ സുരേഷ്. സോഷ്യൽ മീഡിയ ആക്രമണങ്ങൾ നിരവധി നേരിട്ടുള്ള അമൃത ഇപ്പോഴിതാ യൂട്യൂബ് ചാനലിൽ വന്ന ഒരു വീഡിയോയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് .താരത്തിന്റെ അമൃതംഗമയ എന്ന മ്യൂസിക് ബാൻഡിലെ പ്രമുഖ ഗായകന് ഒപ്പം പാടിയ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ആണ് ഒരു യൂട്യൂബ് ചാനൽ വാർത്ത ആക്കിയിരിക്കുന്നത്.
അമൃത ഇത്രയധികം തരംതാഴരുത് എന്ന തലക്കെട്ടോടെ കൂടിയായിരുന്നു വീഡിയോ പങ്കുവെച്ചത് ,ആ വീഡിയോ ഏതാണെന്ന് തനിക്ക് അറിയണമെന്ന് പറഞ്ഞുകൊണ്ടാണ് അമൃത പ്രേക്ഷകർക്കായി അത് വീണ്ടും പങ്കുവെച്ചത്. എന്നാൽ വീഡിയോയിൽ മോശമായ രീതിയിൽ ഒന്നും കാണുന്നില്ല എന്നും തൻറെ സുഹൃത്തിനൊപ്പം പാടിയ ഒരു ഗാനം ആണിത് എന്നും അതിൽ മോശമായ ഒരു കാര്യവുമില്ല എന്നും അമൃത പറഞ്ഞു .എന്തുകൊണ്ടാണ് ഇത്തരത്തിൽ വളച്ചൊടിച്ചുകൊണ്ട് വാർത്താ തലക്കെട്ടുകൾ നൽകുന്നതെന്ന് മനസ്സിലാകുന്നില്ല, എന്തായാലും ഇതൊക്കെ സോഷ്യൽ മീഡിയയുടെ ഭാഗമാണെന്നും ഇതൊക്കെ തങ്ങൾ അംഗീകരിച്ചേ പറ്റൂ എന്ന് അമൃത വ്യക്തമാക്കി. പക്ഷേ ഇത്തരം തലക്കെട്ടുകൾ കൊടുക്കേണ്ട ആവശ്യമില്ല എന്നും താരം പറഞ്ഞു.
അമൃതാ സുരേഷ് ,അഭിരാമിയും ഒരുമിച്ചായിരുന്നു യൂട്യൂബ് ചാനൽ ആരംഭിച്ചത്, ഇപ്പോൾ ഇരുവർക്കും ഓരോരുത്തരായി ഓരോ യൂട്യൂബ് ചാനൽ ഉണ്ട്. അമൃത മ്യൂസിക് വിശേഷങ്ങളും മകളുടെ വിശേഷങ്ങളൊക്കെയായി യൂട്യൂബ് ചാനലിൽ ഇപ്പോൾ വളരെയധികം ആക്ടീവ് ആണ്