in

എന്റെ അച്ഛൻ… സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു- സബിറ്റ

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സബിറ്റ ജോർജ്ജ്. പരമ്പരയിൽ ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ അച്ഛന്റെ മരണ വാർത്ത പങ്കുവെച്ച് സബീറ്റ കുറിച്ചത് ഇങ്ങനെയാണ്… ‘എന്റെ അച്ഛൻ… എന്റെ ഏറ്റവും വലിയ ആശ്രയം…. അദ്ദേഹം അദ്ദേഹത്തിന്റെ സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു. അവിടെ വെച്ച് എന്റെ മകൻ മാക്‌സിനെ കാണാൻ സാധിക്കും എന്നതിനാൽ അദ്ദേഹം സന്തുഷ്ടനാണെന്ന് എനിക്കറിയാം. മുത്തച്ഛനും ചെറുമകനും അവിടെ ഒരുമിച്ചായിരുന്ന് സന്തോഷിക്കും. നിങ്ങളെ രണ്ടുപേരെ ഞാൻ അവിടെ വന്ന് കണ്ടുമുട്ടും വരെ എനിക്ക് സംരക്ഷണമായി നിങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം… ചക്കപ്പഴം സീരിയലിലെ നായിക അശ്വതി ശ്രീകാന്ത് അടക്കമുള്ളവർ സബീറ്റയുടെ പിതാവ് ആദരാഞ്ജലികൾ നേർന്നു. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള അവശതകൾ കൂടിയപ്പോഴാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി സബീറ്റ കുറിച്ചിരുന്നു.

അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്കുള്ളത്. ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. മകൾ അമേരിക്കയിലാണ് പഠിക്കുന്നത്.

Written by admin

ചക്കപ്പഴം താരം റാഫിയുടെ വിവാഹം 28ന്

വിമർശനങ്ങൾക്ക് പിന്നാലെ ദീപികയുടെ ഗ്ലാമറസ് ഹോട്ട് ബ്യൂട്ടിഫുൾ ചിത്രങ്ങൾ!