in

ക്ഷേത്രോത്സവത്തിന്റെ അന്ന് അടുത്തുള്ള മുസ്ലിമായ വൃദ്ധൻ മരിച്ചപ്പോൾ ക്ഷേത്രകമ്മിറ്റിക്കാർ ചെയ്തത്

മുസ്ലിം സഹോദരൻ മരിച്ചതിനു പിന്നാലെ ക്ഷേത്രോത്സവം റദ്ദാക്കി. മലപ്പുറത്തെ സൗഹാർദത്തിന് മാതൃക. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തുവാൻ കമ്മറ്റിക്കാർ തീരുമാനിക്കുകയായിരുന്നു. മറ്റ് ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി കുടുംബത്തിൻറെ ദുഃഖത്തിൽ ക്ഷേത്രത്തിലെത്തിയവരും പങ്കുചേർന്നു. സംഭവം മലപ്പുറത്തെ തിരൂരിലാണ്.

ക്ഷേത്ര ഉത്സവം നടക്കുന്ന ദിവസം നാട്ടിലെ മുസ്ലിം കാരണവർ മരിച്ചതിനെത്തുടർന്ന് ഉത്സവം റദ്ദാക്കി ക്ഷേത്ര ഭാരവാഹികൾ. തിരൂർ തൃപ്പങ്ങോട് വീറാൻചിറ പുന്നശ്ശേരി ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിൻറെ ഭാഗമായി നടത്താനിരുന്ന ആഘോഷങ്ങളാണ് മരണത്തെതുടർന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ചെറാട്ടിൽ ഹൈദർ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിക്കുകയായിരുന്നു കമ്മിറ്റിക്കാർ. മറ്റ് ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി കുടുംബത്തിൻറെ ദുഃഖത്തിൽ ഒപ്പം ക്ഷേത്രത്തിൽ വന്നവരും പങ്കുചേർന്നു.

ആഘോഷത്തിനായി ബാൻഡ് മേളവും ശിങ്കാരിമേളവും മറ്റു കലാരൂപങ്ങളും ഒരുക്കിയിരുന്നു. എന്നാൽ ഇതെല്ലാം വേണ്ടെന്നുവച്ചു. ഹൈദറിൻറെ മയ്യത്ത് നമസ്കാരത്തിൽ ക്ഷേത്രകമ്മിറ്റി കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികൾ അഭിനന്ദിച്ചു. നാട്ടിലെ കാരണവരും ഏവർക്കും പ്രിയപ്പെട്ടവനുമായ ഹൈദർ മരിച്ചതിന് ദുഃഖത്തിൽ പങ്കു ചേരാൻ ആണ് ആഘോഷങ്ങൾ ഒഴിവാക്കിയതെന്ന് കമ്മിറ്റി ഭാരവാഹികളായ ടി പി വേലായുധൻ, എം പി വാസു, ടി പി അനിൽകുമാർ, കെ പി സുരേഷ്, ബാബു പുന്നശ്ശേരി എന്നിവർ പറഞ്ഞു.

Written by admin

കാമുകനുമായുള്ള ബന്ധം തകർന്നു; അഞ്ചു പേരെ വെട്ടിക്കൊന്ന് യുവതിയുടെ പ്രതികാരം..!

എന്തുകൊണ്ട് ഭാര്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ല, കാരണം വ്യക്തമാക്കി ജഗദീഷ്