മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ എം നായര്‍. കരിക്ക് വെബ്‌സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായ ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ തിളങ്ങി. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ മപറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മദ്യപിക്കുന്ന സ്ത്രീകളെ കുറിച്ചാണ് നടി പറഞ്ഞത്.
ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ,’പഴയകാലം പോലെ അല്ല ഇപ്പോള്‍, സമൂഹത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും മദ്യപിക്കുന്നവരാണ്. നമ്മുടെ ചിന്താഗതിയുടെ പ്രശ്നമാണ്. മദ്യപിക്കുന്ന, പുകവലിക്കുന്ന, അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ തോളത്ത് കൈയിട്ടു നടക്കുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല. മദ്യപിക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനും മോശക്കാരിയുമാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല.
നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു. കേരളത്തില്‍ മാത്രമേ ഇത്രയും അധികം പ്രശ്നമുള്ളൂ. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും പോയിക്കഴിഞ്ഞാല്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഇത്രയും വിമര്‍ശനങ്ങളില്ല. അവിടുത്തെ ജീവിതരീതികള്‍, വസ്ത്രധാരണം, ചിന്താഗതി എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന എത്രയോ സ്ത്രീകള്‍ മദ്യപിക്കാറുണ്ട്. അത് സിനിമയില്‍ യഥാര്‍ത്ഥ്യമെന്നോണം തുറന്നുകാണിച്ചു. അത്രയേ ഉള്ളു. ഞാന്‍ രണ്ടെണ്ണം അടിക്കും എന്ന് തുറന്ന് പറയുന്നത് തെറ്റല്ല. ഒരു ജനപ്രതിനിധി ആയതുകൊണ്ട് മദ്യപിക്കാന്‍ പാടില്ല എന്നില്ലല്ലോ.