മലയാള സിനിമയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത ഒരു താരം ആണ് സുരേഷ് ഗോപി. ഇന്നിപ്പോൾ താരം നടനായും രാഷ്ട്രിയ പ്രവർത്തകൻ ആയും തിളങ്ങി നിൽക്കുകയാണ്. ആരെയും കൊതിപ്പിക്കുന്ന അഭിനയ പടവാങ്ങൽ തന്നെയാണ് താരത്തിന്റെ ശക്തി. ഒരു പക്ഷെ പോലീസ് വേഷങ്ങൾ ഇത്ര നന്നായി ചേരുന്ന വേറെയൊരു താരം ഇന്നുണ്ടോ എന്നാണ് സംശയം. താരത്തിന്റെ മകനും ഇപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള ഒരു യുവ താരമാണ്. അദ്യം ആയിട്ടാണ് അച്ചനും മകനും ഒന്നിച്ചു പാപ്പൻ എന്ന സിനിമയിൽ എത്തുന്നത്. ഭാര്യ രാധികയും നാല് മകളും അടങ്ങുന്ന കുടുംബം ആണ് താരത്തിന്റേത്.
സുരേഷ് ഗോപി എവിടെ പോയാലും ഭാര്യ രാധിക അധികവും കൂടെ തന്നെ ഉണ്ടാവും. രാധികയുടെ പതിനെട്ടാം വയസിൽ ആണ് താരം വിവാഹം കഴിക്കുന്നത് അന്ന് സുരേഷ് ഗോപിക്ക് വയസ്സ് 31 ആയിരുന്നു.എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം ആയിരിക്കും രാധിക മലയാള സിനിമയിലെ ഒരു പിന്നണി ഗായിക ആയിരന്നു. തന്റെ പതിമൂന്നാം വയസിൽ ആണ് താരം ആദ്യമായി സിനിമയിൽ ഒരു ഗാനം ആലപിക്കുന്നത്. സംവിധായകൻ എം ജി രാധാകൃഷ്ണൻ ആണ് രാധികയെ ആദ്യമായി പിന്നണി ഗായിക രംഗത്തേക്ക് എത്തിക്കുന്നത്. സംഗീത പാര്യമ്പരം ഉള്ള കുടുബത്തിലെ അംഗം ആയിരന്നു രാധിക.
പിന്നണി ഗായിക ആയി തിളങ്ങുന്ന സമയത്താണ് സുരേഷ് ഗോപിയും ആയി രാധിക പതിനെട്ടാം വയസ്സിൽ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞു ആദ്യ വർഷം തന്നെ ഇരുവർക്കും ഒരു മകൾ ജനിക്കുകയും എന്നാൽ ഒരു കാർ അപകകടത്തിൽ ആ മകൾ മരിക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം അന്ന് രാധിക നാല് മകളുടെ അമ്മയായത്. വിവാഹം ശേഷം പിനീട് രാധിക പിന്നണി രംഗത് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഭർത്താവിന്റെ കൂടെയും മകളുടെ കൂടെയും സന്തോഷകരമായി കുടുബ ജീവിതം നയിക്കുകയാണ് ഈ വീട്ടമ്മ