മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.
അടുത്ത സുഹൃത്തായ സരയുവിന്റെ പുസ്തക പ്രകാശനവേളയിൽ എഴുത്തിനെക്കുറിച്ച് കാവ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. വാക്കുകൾ, സിനിമാനടികൾക്ക് ബുദ്ധി അൽപ്പം കുറവാണെന്നാണ് പലരുടേയും ധാരണ. ഞാനൊക്കെ വന്നത് കൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല. അങ്ങനെയൊരു ചിന്ത പലരിലുമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഞാൻ ആദ്യമായിട്ടൊരു പാട്ടെഴുതിയപ്പോഴും എല്ലാവർക്കും അത്ഭുതമായിരുന്നു. സത്യം പറ ഇത് നീ തന്നെ എഴുതിയതാണോയെന്നായിരുന്നു ചോദ്യങ്ങൾ. നിങ്ങളെന്താണ് ഇങ്ങനെ മരിച്ച വീട്ടിൽ ഇരിക്കുന്നത് പോലെ ഇരിക്കുന്നത്, എനിക്കൊന്നും പറയാൻ കിട്ടുന്നില്ല
കാണാൻ നല്ല ഭംഗിയുള്ള, നന്നായിട്ട് ഡാൻസ് ചെയ്യുന്ന, നന്നായിട്ട് അഭിനയിക്കുന്ന കുട്ടി അത്രയ്‌ക്കേയുള്ളൂ. അത് മതി, അതിൽ കൂടുതലൊന്നും നീ ചെയ്യണ്ട. അതിൽ കൂടുതൽ എന്തെങ്കിലും ചെയ്താൽ അത് അംഗീകരിക്കാനുള്ളൊരു ബുദ്ധിമുട്ട്. അത് പൊതുവെ എപ്പോഴും കണ്ടോണ്ടിരിക്കുന്ന കാര്യമാണ്. സിനിമയിലുള്ളവരും സാധാരണ മനുഷ്യരാണ്.
എല്ലാ വികാരങ്ങളുമുള്ള മനസിൽ ഒരുപാട് കാര്യങ്ങൾ പറയാനാഗ്രഹിക്കുന്ന എന്നാൽ ഒരുപാട് ലിമിറ്റേഷൻസിൽ ജീവിച്ച് പോവുന്നവരാണ്. അവർക്കുമുണ്ടാവും കുറേ കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന മനസ്. എഴുത്ത് വലിയൊരു റിലീഫാണ്. എന്റെയൊരു കൂട്ടുകാരിയെ എഴുത്തുകാരിയായി നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മൾ കൊടുക്കുന്ന സപ്പോർട്ട് ഏറെ വലുതാണെന്നുമായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.