വളരെ ചെറുപ്പത്തിലേ തന്നെ ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരമാണ് നമിത പ്രമോദ്. ബാലതാരമായി എത്തി നായികാപദം നേടിയെടുത്ത താരമാണ് നമിത പ്രമോദ്. സിനിമാ ലോകത്തു നിന്ന് ലഭിക്കുന്ന സുഹൃദ്ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് നമിത പ്രമോദ്. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത.
നമിത പ്രമോദ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാവരെയും പോലെ യാത്രകള്‍ തനിക്കും ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് പുറത്തു പോകുമ്പോൾ പ്രൈവസി കുറവായിരിക്കുമെന്നും താരം തുറന്ന് പറയുന്നു. ആരും തിരിച്ചറിയാതെ ഇരിക്കുവാന്‍ ആളുകള്‍ കൂടുന്ന ലുലുമാള്‍ പോലുള്ള സ്ഥലങ്ങളില്‍ പോകുമ്പോൾ പര്‍ദ്ദ ധരിച്ച് പോയാല്‍ എളുപ്പത്തില്‍ തിരിച്ചറിയില്ല എന്ന വിദ്യ തനിക്ക് പറഞ്ഞു തന്നത് കാവ്യ മാധവന്‍ ആണെന്നാണ് നമിത അഭിമുഖത്തില്‍ തുറന്നു പറയുന്നത്.
ഇതിനു ശേഷം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോൾ താന്‍ പര്‍ദ്ദ ധരിക്കാറുണ്ട് എങ്കിലും ഭക്ഷണം കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് നമിത പറയുന്നു. എന്നാല്‍ ഒരു തവണ പര്‍ദ്ദയിട്ട് പുറത്തിറങ്ങിയപ്പോള്‍ അമ്മേ എന്നു വിളിച്ചത് കേട്ട് ആളുകള്‍ക്ക് തന്നെ മനസ്സിലായ അബദ്ധത്തെ കുറിച്ചും നമിത പറഞ്ഞു.