മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിൻസി അലോഷ്യസ്. 2019ൽ വികൃതി എന്ന ചിത്രത്തിൽ സൗബിന്റെ നായികയായി താരം അഭിനയ രംഗത്തെത്തി. പിന്നീട് പല സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
വിൻസിയുടെ വാക്കുകൾ ഇങ്ങനെ.. ”സന്തോഷം വന്നാൽ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അത് ഭയങ്കരമായി ഇഫക്ട് ചെയ്യും. ഹാപ്പിയായിരിക്കുമ്പോഴാണ് അഭിനയിക്കുന്നതെങ്കിൽ അത് കറക്ട് ആയിരിക്കും. അത് ഇമോഷനൽ സീൻ ആണെങ്കിലും. ഞാൻ മനസ്സ് മാക്സിമം കാം ആൻഡ് ഹാപ്പിയായി വെക്കാൻ നോക്കും. അങ്ങനെ നമ്മൾ ചെയ്യുന്നതൊക്കെ അടിപൊളിയാണ്. പക്കയായിരിക്കും. നായിക നായകനിൽ ഡയറക്ട് വർക് ഷോപ്പ് അറ്റൻഡ് ചെയ്യാൻ പറ്റിയതാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം.
ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്പർശിച്ച അനുഭവം സങ്കടവും ഡിപ്രഷനുമെല്ലാം കൂടി തളർന്ന് പോയി എന്നാണ് താരം ആ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്. ബെസ്റ്റ് ഫ്രണ്ടിന്റെ വിയോഗത്തെ കുറിച്ചായിരുന്നു പറഞ്ഞത്. വിൻസിയുടെ വാക്കുകൾ ഇങ്ങനെ… ” എന്റെ ലൈഫിൽ ഏറ്റവും കണക്ടഡ് ആയിട്ടുള്ള ഒരു അനുഭവമാണത്. തലേദിവസം വരെ മെസേജ് ചെയ്ത എന്റെ ബെസ്റ്റ് ഫ്രണ്ട് ഇനിയില്ല എന്ന് പിറ്റേന്നു രാവിലെ വേറൊരാൾ വിളിച്ചു പറഞ്ഞറഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല.
സങ്കടവും ഡിപ്രഷനുമെല്ലാം കൂടി ഞാൻ തളർന്നുപോയി. അത് ഓവർകം ചെയ്യാൻ രണ്ടര വർഷമെടുത്തു. ആ സുഹൃത്തിനോടാണ് പ്രണയം തോന്നിയത്. പ്രണയത്ത കുറിച്ച് പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം നല്ല സുഹൃത്തായി, പിന്നെ പിന്നെ കാമുകനായി, പിന്നെ വീണ്ടും ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി ഇരിക്കുമ്പോഴായിരുന്നു വിയോഗം.
ചിലരുടെ കാഴ്ചപ്പാടുകളാണ് ദേഷ്യം പിടിപ്പിക്കുക. നമ്മൾ നമ്മളായിട്ട് നിൽക്കുമ്പോൾ, ഒരു നടി അങ്ങനെ ചെയ്യാൻ പാടില്ല, ഇങ്ങനെ ചെയ്യാൻ പാടില്ലെന്നു പറയുന്നത് സങ്കടമുണ്ടാക്കും. അവർക്കെന്താ നമ്മളെ മനസ്സിലാക്കാൻ പറ്റാത്തത് എന്ന് ആലോചിക്കുമ്പോൾ ദേഷ്യം വരും. ആളുകൾ ആൾക്കാർ ഫേക്കായി നമുക്കൊപ്പം നിൽക്കുന്നതും തന്നെ ചൊടിപ്പിക്കുമെന്നും വിൻസി പറയുന്നു. അത് ഭയങ്കര ദേഷ്യമാണ്. നടി ആയത് കൊണ്ട് ഒരാൾ കള്ളത്തരം കാട്ടുന്നത് എനിക്ക് തിരിച്ചറിയാൻ പറ്റും. എന്നിട്ടും അയാൾ കള്ളത്തരത്തിൽ തന്നെ ഉറച്ചുനിൽക്കുമ്പോൾ ദേഷ്യം തോന്നാറുണ്ട്.
സന്തോഷം തോന്നുമ്പോൾ ആദ്യം പോകുന്നത് ഫോർട്ട് കൊച്ചിയിലാണ്. അവിടെ സ്ഥിരം ഏരിയ ഉണ്ട്. സീഗൽ എന്നൊരു റസ്റ്റാറന്റുണ്ട്, ഹാപ്പിയാണെങ്കിൽ അവിടെ പോകുമെന്നും വിൻസി പറയുന്നു. പഴയ പ്രണയങ്ങളും ജീവിതത്തിൽ ഒറ്റപ്പെട്ട നിമിഷങ്ങളും ചില യാത്രകളുമൊക്കെ… വളരെ നല്ല ഓർമകളാണ്. ഫോർട്ടുകൊച്ചിയിൽ ആമ്പൽ ക്ലോത്തിങ്ങിലേക്ക് കയറിയപ്പോൾ എനിക്ക് അപ്പാപ്പന്റെയും അമ്മാമ്മയുടെയും വീട് ഓർമ വന്നു. അവിടത്തെ ആമ്പിയൻസും മണവുമൊക്കെ നൊസ്റ്റാൾജിയയുണ്ടാക്കി.