സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ സെലിബ്രിറ്റികൾ ആണ് ബഷീറും രണ്ടു ഭാര്യമാരും. രണ്ടാമത്തെ ഭാര്യയായ മഷൂറ ഒരു സോഷ്യൽ മീഡിയ ഇൻഷുവൻസർ ആണ്. താരത്തിന് 11 ലക്ഷത്തിലധികം സബ്സ്ക്രൈബ്ർസ് ആണ് യൂട്യൂബ് ചാനലിൽ ഉള്ളത് . ബഷീർ ബഷി വിവാഹംചെയ്തതിനുശേഷം രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്. രണ്ടും പ്രണയവിവാഹം തന്നെയായിരുന്നു. ആദ്യ ഭാര്യയുടെ സമ്മതത്തോടുകൂടി ആയിരുന്നു രണ്ടാമത്തെ വിവാഹവും ചെയ്തത്.
ബഷീറിനെ ആദ്യമായി കണ്ട ദിവസമാണ് മഷൂറ ഇപ്പോൾ മധുരം പങ്കുവെച്ചു ആഘോഷിച്ചത്. ഇതുകൂടാതെ താരം നെഗറ്റീവ് കമൻറുകൾ നൽകുന്നവർക്കെതിരെ രൂക്ഷമായ മറുപടികൾ നൽകിയും രംഗത്തെത്തിയിരുന്നു. രണ്ടാമത് ബഷീറിനെ വിവാഹം കഴിച്ചതിൽ നിരവധി പേർക്ക് അതൃപ്തി ഉണ്ടായിരുന്നു, എല്ലാവരും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് യൂട്യൂബ് ചാനലിൽ നൽകിയത്. വളരെയധികം സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ച് കൊണ്ടായിരുന്നു മറുപടികൾ.
ബഷീറിന്റെയും മഷൂറയുടെയും അവിഹിതം ആഘോഷിക്കുകയാണ് എന്നും ആദ്യ ഭാര്യയെയും കുട്ടികളെയും വിളിച്ചു കൊണ്ട് കേക്ക് പങ്കുവെച്ചുകൊണ്ട് ഈ ദിവസം ആഘോഷിച്ചത് ഒട്ടും ശരിയായില്ല എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല നല്ലൊരു കൾച്ചറൽ ഉള്ള ഫാമിലി ആണെന്ന് നിങ്ങൾക്ക് പറയാൻ യാതൊരു അവകാശവുമില്ല എന്നും മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത നിങ്ങൾ കൾച്ചർ നെ കുറിച്ച് സംസാരിക്കാൻ പാടില്ല എന്നാണ് ചിലർ കമൻറുകളിലൂടെ അറിയിച്ചത്.