നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷം ആയിരുന്നു ബഷീർ ബഷിക്കും രണ്ടാമത്തെ ഭാര്യ മഷുറയ്ക്കും കുഞ്ഞു ജനിച്ചത്. ഇബ്രാൻ ജനിച്ചതിനു ശേഷം മഷൂറ സോഷ്യൽ മീഡിയയിൽ കുറച്ചുകൂടി ആക്ടീവ് ആണ്. താരകുടുംബം പുതിയ ബിസിനസ് ആരംഭിച്ചതും മകൻറെ വരവോടുകൂടിയായിരുന്നു. ബഷീറിന്റെ ആദ്യ വിവാഹത്തിൽ രണ്ട് മക്കളാണ് ഉള്ളത്.
ഇളയ മകൻ ജനിച്ചതിന്റെ ആറുമാസത്തെ ആഘോഷമാണ് താരകുടുംബം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകൻറെ ആറാം മാസത്തെ ചടങ്ങുകൾ താരദമ്പതികൾ നടത്തിയത്. കേക്ക് മുറിച്ചും സർപ്രൈസ് ഗിഫ്റ്റുകളൊക്കെ വെച്ചുമായിരുന്നു മകന് വിരുന്ന് നൽകിയത്. നിരവധി സുഹൃത്തുക്കളും ഏറ്റവും അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കുചേർന്നിരുന്നു.
യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. എല്ലാവരും ഒരേ കളറിലുള്ള ഡ്രസ്സ് ആയിരുന്നു ചടങ്ങിൽ അണിഞ്ഞിരുന്നത്. ആറുമാസമായി എന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്നും ഒരുപാട് സ്വപ്നം കണ്ടതാണ് ഈ നിമിഷം എന്നും വളരെ വേഗത്തിൽ അവനെ ഒരു വയസ്സ് ആകും എന്നും മഷൂറ പറയുന്നു.
തങ്ങളുടെ കുടുംബത്തിലെ ഏറ്റവും വലിയ സ്വത്ത് എന്ന് പറയുന്നത് മക്കൾ തന്നെയാണെന്നും സുഹാനയുടെ രണ്ടു മക്കളും തന്റെ മകനും ഏറെ പ്രിയപ്പെട്ടവരാണെന്നും നിങ്ങൾ പ്രേക്ഷകർ നൽകുന്ന പ്രാർത്ഥനയിൽ തങ്ങളുടെ മക്കളെ കൂടി ഉൾപ്പെടുത്തണം എന്നും മഷൂറ പറയുന്നു. അതേ സമയം ബഷീറും സുഹാനയും മകന് സമ്മാനങ്ങളുമായി എത്തിയിരുന്നു.