in ,

അടിവസ്ത്രത്തിന്റെ പേരിൽ ബി​ഗ് ബോസിൽ വഴക്ക്

sajna-and-firoz-big-bose

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താര ദമ്പതികളാണ് ഫിറോസ്-സജ്‌ന ദമ്പതികള്‍. ഇവര്‍ മറ്റ് മത്സരാര്‍ത്ഥികളുടെ ശത്രുവായി വരെ മാറിയിരുന്നു. പുറത്ത് കണ്ട കാര്യങ്ങള്‍ ഹൗസില്‍ എത്തി ക്ലിയര്‍ ചെയ്യാന്‍ എന്ന പേരില്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് മത്സരാര്‍ത്ഥികള്‍ ഇവര്‍ക്ക് എതിരെ തിരിഞ്ഞത്. ഇതോടെ പലരും ഫിറോസിനെ മാറ്റി നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവിനെതിരെ പലരും തിരിഞ്ഞത് കണ്ട സജ്‌ന വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

ജീവന്‍ ഒടുക്കുമെന്ന തരത്തിലുള്ള സംസാരം കൂടി വന്നതോടെ ബിഗ്‌ബോസ് തീക്കീത് ചെയ്യുകയും ചെയ്തു. തിരികെ പോകണമെങ്കില്‍ പോകാമെന്നും സജ്‌നയോട് ബിഗ്‌ബോസ് പറഞ്ഞു. ഇതോടെ സജ്‌ന നിലപാട് തിരുത്തി. എന്നാല്‍ കഴിഞ്ഞ ദിവസം അലക്കിയ വസ്ത്രങ്ങള്‍ എടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നവുമായാണ് സജ്‌ന എത്തിയത്.

തന്റെ അടിവസ്ത്രം എടുത്ത് ആരോ പൊതുസ്ഥലത്ത് ഇട്ടുവെന്ന് ആരോപിച്ചാണ് സജ്‌ന എത്തിയത്. മണിക്കുട്ടനും അനൂപും ഇതാരുടെയാണെന്ന് ചോദിച്ചുവെന്നും എന്നോട് ചോദിക്കാതെ എന്റെ സാധനങ്ങള്‍ എടുത്തത് ശരിയായില്ലെന്നും ഭാഗ്യലക്ഷ്മിയോടായി സജ്‌ന പറയുന്നു. ഇതിലൊരു തീരുമാനം എടുക്കാമെന്ന് ഭാഗ്യലക്ഷ്മി ഉറപ്പ് നല്‍കുകയും ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തു.

ഡിംപലാണ് ഉണങ്ങിയ വസ്ത്രം എടുത്തോണ്ട് വന്നതെന്ന് അറിഞ്ഞചോടെ സജ്‌ന കൂടുതല്‍ ദേഷ്യത്തിലായി. എന്നാല്‍ സജ്‌നയുടെ ഭര്‍ത്താവ് ഫിറോസ് ഖാന്‍ ആയിരുന്നു വസ്ത്രം എടുത്ത് ഹൗസിനുള്ളില്‍ വെച്ചത്. ഇക്കാര്യം പൊതുമധ്യത്തില്‍ നിന്ന് ഫിറോസ് പറഞ്ഞു. ഇതോടെ സജ്‌ന പറഞ്ഞതെല്ലാം തിരിച്ചെടുക്കേണ്ട അവസ്ഥയായി. ഭര്‍ത്താവിനെ വഴക്ക് പറഞ്ഞതിന് ശേഷം ഡിംപലിനെ വിളിച്ച് രഹസ്യമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.

Written by admin

Nainika Vidyasagar

ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്ന് അവർ ഓർമ്മപ്പെടുത്തി. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണമെന്ന് എന്നോട് അവർ പറഞ്ഞു.

രഞ്ജിനിമാര്‍ക്ക് ഒപ്പം റിമി ടോമി, വൈറലായി ചിത്രം