തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി തുടരുകയാണ് മീന. മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രം ‘ദൃശ്യം 2’വിലെ മീനയുടെ ‘ആനി’ എന്ന കഥാപാത്രം ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലേത് പോലെ തന്നെ ശ്രദ്ധേയമാവുകയാണ്. മോഹൻലാൽ കഥാപാത്രമായി ജോർജൂട്ടിയുടെ ഭാര്യയായ ആനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മീന അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് മീനയുടെ കഥാപാത്രത്തിനും ലഭിക്കുന്നത്.
മീനയെ പോലെ തന്നെ മകൾ നൈനികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ദളപതി വിജയുടെ സിനിമയായ തേരിയിലാണ് മകൾ അഭിനയിച്ചത്. ഭാസകർ ദി റാസ്‌കൽ തമിഴ് റീമേക്കിലും നൈനിക അഭിനയിച്ചു. ഇപ്പോളിതാ വിദ്യാഭ്യാസത്തെക്കുറിച്ചും മകളെക്കുറിച്ചും തുറന്നുപറയുകയാണ് മീന.
സിനിമയിലെ തിരക്ക് കാരണം ഏട്ടാം ക്ലാസിൽ വെച്ച് പഠിപ്പ് നിർത്തേണ്ടി വന്നു. പിന്നീട് പ്രൈവറ്റായി പഠിച്ചെടുക്കുകയായിരുന്നു . തനിക്കുണ്ടായത് പോലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് അത്രയും ടെൻഷൻ കൊടുക്കാൻ വയ്യ. അവൾ എഞ്ചോയ് ചെയ്ത വളരട്ടെ. നൈനികയെ തേടി പിന്നെയും ഓഫറുകൾ വന്നിരുന്നു. എന്നാൽ മകൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്ന തീരുമാനത്തിൽ അത് കമ്മിറ്റ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സിനിമയിലുണ്ടായ തിരക്ക് കാരണം അവളുടെ പല ക്ലാസുകളും നഷ്ടപ്പെട്ടിരുന്നു. മോളെ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് താനും വിദ്യയും ചിന്തിക്കുന്നതിന് മുൻപാണ് വിജയ് ചിത്രത്തിലേക്കുളള ഓഫർ വന്നത്. ആദ്യം എന്റെ ഡേറ്റ് ചോദിച്ച് വിളിക്കുകയാണെന്നാണ് കരുതിയത്. എന്നാൽ മകളെ കുറിച്ച് ചോദിച്ചാണ് വിളിച്ചത്
തെരിയുടെ ആദ്യ ഷോട്ടിന് വേണ്ടി മോൾ ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ എനിക്കായിരുന്നു കൂടുതൽ ടെൻഷൻ. മോൾക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ലല്ലോ. എന്റെയും മകളുടെയും സിനിമാ കരിയർ തുടരുന്നതിൽ വലിയ പിന്തുണയുമായി ഭർത്താവ് ഉണ്ട്. മോളുണ്ടായ ശേഷവും സിനിമയിൽ അഭിനയിക്കാൻ എന്നെ പ്രോൽസാഹിപ്പിച്ചത്.