in ,

വിഷ്ണുവുമായുള്ള പ്രണയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചത് അമ്മയായിരുന്നു, അനുശ്രി

ബാലതാരമായി വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായ താരമാണ് അനുശ്രീ. ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആണ്. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറത്ത് അറിഞ്ഞത്. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. ഇപ്പോളിതാ റെഡ് കാർപ്പറ്റിൽ താരം അതിഥിയായെത്തിയതിന്റെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

വാക്കുകൾ,

വിഷ്ണുവുമായുള്ള പ്രണയത്തിൽ അമ്മയായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ ഫോണൊക്കെ പിടിച്ച് വാങ്ങിച്ചിരുന്നു. വിവാഹം നടത്തിത്തരാമെന്നായിരുന്നു ആദ്യം പറഞ്ഞത്. അങ്ങനെ ഒരുവർഷത്തോളം ഫോണിൽ കോണ്ടാക്‌റ്റൊന്നുമില്ലായിരുന്നു. ഒരുവർഷത്തോളം മിണ്ടാതിരുന്ന് കഴിഞ്ഞാൽ നടത്തിത്തരാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് വാക്ക് മാറ്റുകയായിരുന്നു. ഒരുതരത്തിലും നടത്തില്ലെന്ന് മനസിലാക്കിയതോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

ബാഹുബലി പോലെയാണ് തന്റെ പ്രണയവിവാഹം. ആരാണ് കട്ടപ്പയെന്നൊന്നും പറയാനാവില്ലെങ്കിലും അങ്ങനെയായിരുന്നു അവസ്ഥ. കുറേ പ്രാവശ്യം അമ്മയോട് ഇത് തന്നെ മതി, ഞാൻ വിഷ്ണുവിനെയേ വിവാഹം ചെയ്യൂയെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. ഒരുദിവസം രാത്രി വഴക്കിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. രാത്രി 12 മണിക്ക് കൊച്ചിയിലേക്ക് പോവുകയായിരുന്നു. അവിടെ വിഷ്ണുവും സുഹൃത്തുക്കളുമുണ്ടായിരുന്നു.

ജാതകം നോക്കിയപ്പോൾ അതിൽ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് വേറെ വിവാഹം നടത്താനുള്ള ശ്രമങ്ങളുമൊക്കെയുണ്ടായിരുന്നു. മനപ്പൂർവ്വമായി കുറ്റങ്ങൾ കണ്ടെത്തി വിവാഹം വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയതോടെയായിരുന്നു ഞങ്ങൾ വിവാഹം തീരുമാനിച്ചത്. വിഷ്ണുവിന്റെ വീട്ടിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല

Written by admin

‘ആരാധകരെ മനംമയക്കി’ആൻവിത് കൗർ ‘..ഇങ്ങനെ മോഹിപ്പിക്കല്ലെ എന്ന് ആരാധകർ.ചിത്രങ്ങൾ കാണാം

സോമുച്ചേട്ടൻ പോയിട്ട് 1 വർഷം, ചില വേർപാടുകൾ ഒത്തിരി വേദനയാണ്