in ,

പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക്: വിധു പ്രതാപ്

കേരളത്തിൽ കൊറോണ രോഗികൾ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരവധി സെലിബ്രിറ്റികൾക്ക് രോഗം പിടിപെട്ടു. ഇപ്പോഴിതാ മ്യൂസിക് ഡയറക്ടറും ഗായകനുമായ വിധുപ്രതാപ്, ഭാര്യ ദീപ്തി ക്കും രോഗം വന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ എഴുതിയിരിക്കുന്നത്. വളരെ രസകരമായ ഒരു കുറിപ്പിലൂടെയാണ് താരങ്ങൾ രോഗവിവരം പ്രേക്ഷകരുമായി പങ്കുവക്കുന്നത്.

അങ്ങനെ ഞങ്ങളെ തേടിയും വന്നു ആ വില്ലൻ! ആദ്യം ഉപഹാരം ഏറ്റു വാങ്ങിയത് ഞാൻ ആയിരുന്നെങ്കിലും, പിന്നീട് ആ താലം ഞാൻ കൈമാറിയത് ദീപ്തി ഗന്ധർവ്വന് ആയിരുന്നു! പണ്ടേ എന്ത് കാര്യം ഏല്പിച്ചാലും ആത്മാർഥത കൂടുതൽ ഉള്ള അവൾ, ആ താലവും പിടിച്ച് നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക് എന്നും താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. മാത്രമല്ല ആരാധകരോടും എല്ലാവരോടും പറയാനുള്ളത് കൊറോണയെ വളരെ സീരിയസായി കാണണമെന്നും ആരോഗ്യം നന്നായി നോക്കണമെന്നും വിധുപ്രതാപ് സോഷ്യൽ മീഡിയയിലൂടെ എഴുതി.

കുറിപ്പ്:

Reunited! അങ്ങനെ ഞങ്ങളെ തേടിയും വന്നു ആ വില്ലൻ! ആദ്യം ഉപഹാരം ഏറ്റു വാങ്ങിയത് ഞാൻ ആയിരുന്നെങ്കിലും, പിന്നീട് ആ താലം ഞാൻ കൈമാറിയത് ദീപ്തി ഗന്ധർവ്വന് ആയിരുന്നു! പണ്ടേ എന്ത് കാര്യം ഏല്പിച്ചാലും ആത്മാർഥത കൂടുതൽ ഉള്ള അവൾ, ആ താലവും പിടിച്ച് നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക്. Isolation എന്ന one man show-ക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ… ഒന്നിക്കുകയാണ്…ലാ…ലാ…ലാ… (ഏത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണേലും fix ചെയ്തോളു)Ps. ഈ കൊറോണ ആളത്ര വെടിപ്പല്ല! കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാ. അതുകൊണ്ട് അകറ്റി നിറുത്തുന്നതാ നല്ലത്.

Written by admin

‘അമ്പോ!!!!സാരിയിൽ വീണ്ടും ഹോട്ടായി മലയാളി മോഡൽ’നീരജ നായർ’…ഇങ്ങനെ കൊതിപ്പിക്കല്ലെ എന്ന് ആരാധകർ

രാവിലെ ഉറക്കം എണീറ്റ് വീട്ടുകാർ മകളുടെ മുറിയിൽ കണ്ട കാഴ്ച; പതിനാറുകാരിക്ക് സംഭവിച്ചത്