മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഗായകന്‍ വിധു പ്രതാപും ഭാര്യയും നടിയും നര്‍ത്തകിയുമായ ദീപ്തിയും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ഇവരുടെ യൂട്യൂബ് ചാനലിനും നിരവധി കാഴ്ചക്കാരുണ്ട്. ഇരുവരും പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കോവിഡും ലോക്ക്ഡൗണും ഒക്കെ വന്നതോടെ നിരവധി വീഡിയോകള്‍ ഇവര്‍ പങ്കുവെച്ചു. ഇപ്പോള്‍ വിധുവിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ് അടുപ്പമുള്ളവര്‍.
എനിക്ക് നീയും നിനക്ക് ഞാനുമുണ്ട്. അതാണ് ഏറ്റവും പ്രധാനം. ജന്മദിനാശംസകള്‍ വീച്ചാ, എന്ന ക്യാപ്ഷ്യനോടെയാണ് ദീപ്തി വിധുവിന് ആശംസകള്‍ നേര്‍ന്നത്. ദീപ്തിയുടെ പോസ്റ്റിന് താഴെ നിരവധി സിനിമ സീരിയല്‍ താരങ്ങള്‍ വിധുവിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. വിടില്ല ഞാന്‍ നിന്നെ എന്ന കമന്റാണ് ദീപ്തിക്ക് മറുപടിയായി വിധു നല്‍കിയത്.
വിധുചേട്ടാ ഞാന്‍ നിന്നെക്കുറിച്ച് എന്താണ് പറയേണ്ടത് !!! നിങ്ങള്‍ ഒരു ചക്കരയാണ്‍ നിങ്ങള്‍ എന്ന വ്യക്തിയെക്കുറിച്ച് എഴുതാന്‍ വാക്കുകളും ഭാഷകളും മതിയാകില്ല. എന്റെ ദീപ്തിമോള്‍ക്ക് ഒപ്പം ചേട്ടന്‍ നില്‍ക്കുമ്പോള്‍ അത് ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. ഞങ്ങള്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു !!!എന്നാണ് സിത്താര കുറിച്ചത്. നീ എന്നേ കരയിപ്പിക്കും. നാട്ടുകാര് ഇത് വല്ലോം വിശ്വസിക്കുവോ എന്തോ. താങ്ക് യൂ ചക്കരേ… ഉമ്മ ഉമ്മ ഉമ്മ (സജീഷും നീയും സായുമോളും വീതിച്ചെടുത്തോ) എന്നായിരുന്നു സിത്താരക്ക് വിധു നല്‍കിയ മറുപടി.